വയനാട്ടിലെ 200 ഏക്കർ ഭൂമിയിൽ​​ അവകാശവാദം: ഹരജി തീർപ്പാക്കി

കൊച്ചി: വളർത്തച്ഛ​െൻറ പേരിലുണ്ടായിരുന്ന 200 ഏക്കറിലേറെ വരുന്ന സ്വത്ത് തനിക്ക് ഇഷ്ടദാനം ലഭിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ദത്തുപുത്രനെന്ന് അവകാശപ്പെടുന്നയാൾ ഹൈകോടതിയിൽ. വയനാട് തൃശിലേരിയിലെ 220.19 ഏക്കർ സ്ഥലത്തിന് അവകാശവാദവുമായി മൈസൂരു ഹൈദരലി റോഡിൽ മൈക്കിൾ ഫ്ലോയിഡ് ഇൗശ്വർ എന്ന ആളാണ് ഹൈകോടതിയെ സമീപിച്ചത്. അവകാശികളില്ലാത്ത ഭൂമിയുടെ ഗണത്തിൽപെടുത്തി സർക്കാർ ഭൂമിയാക്കി ഏറ്റെടുക്കാൻ കലക്ടർ ആരംഭിച്ച നടപടി തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജിക്കാരനെകൂടി കേട്ടശേഷം അന്തിമ നടപടിയെടുക്കാൻ നിർദേശിച്ച് കോടതി ഹരജി തീർപ്പാക്കി. കാർത്തികുളം ആലത്തൂർ എസ്റ്റേറ്റ് പേരിലറിയപ്പെടുന്ന ഭൂമി എഡ്വിൻ യൂബർട്ട് വാൻ ഇൻഗൻ എന്ന ത​െൻറ വളർത്തുപിതാവി​െൻറ പേരിലുണ്ടായിരുന്നതാണെന്നാണ് ഹരജിയിൽ പറയുന്നത്. 1964ലെ അവകാശികളില്ലാത്ത ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് വയനാട് കലക്ടർ ഭൂമി പിടിച്ചെടുക്കാൻ നടപടി തുടങ്ങിവെച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ സ്ഥലത്തി​െൻറ ഉടമയുടെ പേര് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. അതിനാൽ നടപടി നിലനിൽക്കില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, തെറ്റിയ പേര് തിരുത്തി നടപടിക്രമങ്ങൾ തുടരാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തുടർന്നാണ്, ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിന് കലക്ടറെതന്നെ ചുമതലപ്പെടുത്തി ഹരജി തീർപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.