അലക്കുകാരി വയോധികയുടെ ദുരിതം: ദേവസ്വം കമീഷണറോട്​ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: നൂറുവയസ്സ് പിന്നിട്ട അലക്കുകാരിക്ക് മലബാർ ദേവസ്വം ബോർഡ് മതിയായ ശമ്പളം നൽകാത്ത വിഷയം ഹൈകോടതി സ്വമേധയാ ഹരജിയായി സ്വീകരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം തെക്കുമ്പാട് വീരചാമുണ്ഡി ക്ഷേത്രത്തിലെ പാരമ്പര്യ അലക്ക് ജീവനക്കാരിയായ 102 വയസ്സുകാരി കുഞ്ഞാതിയുടെ ദുരിതമാണ് കോടതി പരിഗണിച്ചത്. മലബാർ ദേവസ്വം കമീഷണറോട് ഇത് സംബന്ധിച്ച് വിശദീകരണം തേടി. 75 വർഷമായി അലക്ക് ജോലി നോക്കുന്ന ഇവർക്ക് പ്രതിമാസം ലഭിക്കേണ്ട 3,148 രൂപ പോലും കൃത്യമായി കിട്ടിയിരുന്നില്ലെന്ന് പരാതിയുയർന്നിരുന്നു. അതേസമയം, അലക്കാനുള്ള സോപ്പും കാരവും നീലവും ഇവർതന്നെ പണം കണ്ടെത്തി വാങ്ങേണ്ട അവസ്ഥയുമുണ്ട്. കടുത്ത സാമ്പത്തിക പ്രശ്നമുണ്ടെങ്കിലും മരണം വരെ ഈ തൊഴിൽ ചെയ്യുമെന്ന നിലപാെടടുത്ത ഇവരുടെ ദുരിതങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിഷയം സ്വമേധയാ ഹരജിയായി പരിഗണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.