ജിഷ വധം: പ്രതിഭാഗം അപേക്ഷയിൽ ഇന്ന്​ വിധി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ േനരത്തേ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. ജിഷയുടെ മാതാവ് രാജേശ്വരി അടക്കം ഏതാനും പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ അപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. നേരത്തേ 100 പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരവും പ്രതിയെ കോടതി നേരിട്ട് ചോദ്യംചെയ്യുന്ന നടപടിയും പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് പ്രതി അമീറുൽ ഇസ്ലാമി​െൻറ അഭിഭാഷകൻ പുതിയ അപേക്ഷ നൽകിയത്. പ്രതിഭാഗത്തുനിന്ന് വിസ്തരിക്കുന്ന സാക്ഷികളുടെ പട്ടിക ഇതുവരെ കൈമാറിയിട്ടില്ല. 2016 ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.