മലർവാടി ആലുവ ഉപജില്ല ലിറ്റിൽ സ്‌കോളർ മത്സരം

ആലുവ: ഉപജില്ല മലർവാടി ലിറ്റിൽ സ്കോളർ മത്സരം തോട്ടുമുഖം ക്രസൻറ് സ്‌കൂളിൽ നടന്നു. ടി.ആർ. സജ്ഞന (അൽഅമീൻ, ശ്രീമൂലനഗരം), ഹരൻ കെ. പ്രിൻസ് (ജോമൗണ്ട് പബ്ലിക് സ്‌കൂൾ), സൽമാനുൽ ഫാരിസ് (സ​െൻറ്. ജോർജ് പബ്ലിക് സ്‌കൂൾ) എന്നിവർ എൽ.പി വിഭാഗത്തിൽ ജേതാക്കളായി. യു.പി വിഭാഗത്തിൽ വി.കെ. അനുഗ്രഹ് (ജി.വി.എച്ച്.എസ്.എസ്, തൃക്കാക്കര), മുഹമ്മദ് ജബീൽ (കെ.എൻ.എം എം.ഇ.എസ് യു.പി സ്‌കൂൾ), ആരിഫ് മുഹമ്മദ് (അൽ ഹിദായ ഇസ്‌ലാമിക് അക്കാദമി) എന്നിവരാണ് ജേതാക്കൾ. ആദിത്യ ചന്ദ്ര (ജി.എച്ച്.എസ് വെസ്‌റ്റ് കടുങ്ങല്ലൂർ), അഹമ്മദ് സഫ്‌വത്ത് (ജി.എച്ച്.എസ് കുട്ടമശ്ശേരി), ഐഷ നസ്‌റിൻ (ദാറുസ്സലാം എച്ച്.എസ് ചാലക്കൽ) എന്നിവർ ഹൈസ്‌കൂൾ വിഭാഗം വിജയികളായി. മത്സരത്തോടനുബന്ധിച്ച് അസ്ഹർ കോളജ് വൈസ് പ്രിൻസിപ്പൽ ശരീഫ് നദ്‌വി മാതാപിതാക്കൾക്കായി പാരൻറിങ് ക്ലാസ് നടത്തി. ജമാഅത്തെ ഇസ്‌ലാമി കീഴ്മാട് ഏരിയ പ്രസിഡൻറ് എം.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ അമീർ ഫൈസൽ, സദഖത്ത്, കെ.കെ.അബ്‌ദുൽ ലത്തീഫ് എന്നിവർ വിവിധ ഗ്രൂപ്പുകളിലെ മത്സരങ്ങൾ നിയന്ത്രിച്ചു. മലർവാടി ഏരിയ കോഒാഡിനേറ്റർ സിറാജുദ്ദീൻ സ്വാഗതവും വിജ്ഞാനോത്സവം ജനറൽ കൺവീനർ അബ്‌ദുറഹ്‌മാൻ കീഴ്മാട് നന്ദിയും പറഞ്ഞു. മലർവാടി ജില്ല സെക്രട്ടറി ഷാജിർ, വിവിധ ഏരിയകളിലെ കോഒാഡിനേറ്റർമാരായ ജമാൽ കങ്ങരപ്പടി, പോക്കർ, നവാസ്, സഫറുള്ള പാനായിക്കുളം, ജബ്ബാർ, സെയ്ദ് എടത്തല എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.