ക്ലിനിക്കല്‍ 'സ്മാര്‍ട്ട്​ ഫോണ്‍ അധിഷ്ഠിത കാമറ'-യുമായി ഡോ. ബിജു രാജു

കൊച്ചി: ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സയിലുള്‍പ്പെടെ ഭാവിയില്‍ നിരവധി സാധ്യതകള്‍ പരീക്ഷിക്കാവുന്ന ക്ലിനിക്കല്‍ 'സ്മാർട്ട് ഫോണ്‍ അധിഷ്ഠിത കാമറ' -യുമായി ഡോ. ബിജു രാജു. അഞ്ച് മെഗാ പിക്‌സല്‍ കാമറയുള്ള ഏത് സ്മാര്‍ട്ട് േഫാണ്‍ ഉപയോഗിച്ചും കണ്ണി​െൻറ റെറ്റിനല്‍ ഇമേജ് പകര്‍ത്താവുന്ന ഉപകരണമാണു ഡോ. എൻ.എസ്.ഡി രാജു ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സ​െൻററിലെ വിട്രിയോ റെറ്റിനല്‍ സര്‍ജന്‍ ഡോ. ബിജു രാജു വികസിപ്പിച്ചത്. റെറ്റിനയുടെ ഡയലേറ്റഡ് ചിത്രം പകര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ലെന്‍സ് പ്രത്യേകമായി രൂപകല്‍പന ചെയ്ത കുഴല്‍പോലുള്ള ഉപകരണത്തില്‍ െവച്ചശേഷം മൊബൈല്‍ കാമറയുമായി ഘടിപ്പിച്ചാല്‍ സ്വയം കണ്ണി​െൻറ ചിത്രം എടുക്കാനാകുമെന്ന് ഡോ. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉപകരണത്തിനു 70 രൂപ മാത്രമാണ് ചെലവ്. ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനും ആലോചനയുമുണ്ട്. പ്രേമഹദിനമായ നവംബര്‍ 14ന് ഉപകരണം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന 200 നേത്രരോഗ വിദഗ്ധര്‍ക്ക് വിതരണം ചെയ്യുമെന്നും ഡോ. ബിജു പറഞ്ഞു. പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോ. എന്‍.എസ്.ഡി രാജുവി​െൻറ മകനാണ് ഡോ. ബിജു. ഡോ. എന്‍.എസ്.ഡി രാജു, ഉപകരണ രൂപകല്‍പനയില്‍ സഹായിച്ച ജോസഫ് ആൻറണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.