കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

മൂവാറ്റുപുഴ: . ഞായറാഴ്ച രാവിലെ പത്തുമണിയോടെ കടാതി മാരക്കാലായിൽ വളവിലാണ് സംഭവം. കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിന്നുപോയ കാറിന് പിന്നിൽ മറ്റൊരു ബൈക്കിടിച്ചു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതിനെ തുടർന്ന് മൂവാറ്റുപുഴ ഫയർഫോഴ്സ് സംഘവും പൊലീസും സംഭവസ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.