ഗ്യാസ്​ സ്​റ്റൗ പൊട്ടിത്തെറിച്ചു; വീട്ടമ്മ അദ്​ഭുതകരമായി രക്ഷപ്പെട്ടു

അമ്പലപ്പുഴ: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര തെക്ക് പഞ്ചായത്ത് മാർക്കറ്റിന് കിഴക്ക് പുത്തൻപറമ്പിൽ മജീദി​െൻറ ഭാര്യ സുനിതയാണ് രക്ഷപ്പെട്ടത്. ആലപ്പുഴയിൽനിന്നും രണ്ടുവർഷം മുമ്പ് വാങ്ങിയ ഗ്ലാസ് മോഡൽ സ്റ്റൗ ആണ് പൊട്ടിത്തെറിച്ചത്. ചട്ടിയിൽ പപ്പടം കാച്ചുന്നതിനിെടയാ സംഭവം. തീ പടർന്നുപിടിക്കുകയോ പാത്രത്തിലെ എണ്ണ പടരുകയോ ചെയ്യാഞ്ഞതിനാൽ മറ്റ് നാശനഷ്ടം ഉണ്ടായില്ല. അയൽവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി. സംസ്ഥാനം ദിവസം നാലുകോടി മുട്ട ഇറക്കുമതി ചെയ്യുന്നു -മന്ത്രി തോമസ് ഐസക് ചേർത്തല: ദിവസം നാലുകോടിയുടെ മുട്ട ഇറക്കുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി തോമസ് ഐസക്. മുട്ട കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായിരുന്നെന്നും മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടണമെന്നും അദ്ദേഹം പറഞ്ഞു. വാരനാട് സർവിസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന മുട്ടക്കോഴി, കറവപ്പശു വിതരണ കാർഷിക സമൃദ്ധി മെഗാ വായ്പ മേള മന്ത്രി പി. തിലോത്തമനോടൊപ്പം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണ്ണീർമുക്കം പഞ്ചായത്തിലെ എല്ലാ റോഡും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി നവീകരിക്കാൻ നടപടി പൂർത്തിയാകുന്നതായി മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ബാങ്ക് പ്രസിഡൻറ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗം സിന്ധു വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. ബേബി കമലം, പി.എസ്. ജ്യോതിസ്, ബിനിത മനോജ്, പ്രസേനൻ, പ്രവീൺ ജി. പണിക്കർ, എസ്. രാധാകൃഷ്ണൻ, വി.കെ. മുകുന്ദൻ, എൻ.കെ. ഹരിഹരപ്പണിക്കർ, വി.എസ്. ശ്രീകുമാർ, ഷേർളി ഭാർഗവൻ, സി.പി. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.