പ്രതിരോധ വാക്​സിൻ: എം.ആർ സൺഡേയിൽ മികച്ച പ്രതികരണം

കൊച്ചി: മീസിൽസ്-റുബെല്ല പ്രതിരോധ ദൗത്യത്തി​െൻറ ഭാഗമായി ഞായറാഴ്ച നടത്തിയ 'എം.ആർ സൺ‌ഡേ'യിൽ മികച്ച പ്രതികരണം. ജില്ലയിലെ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, െതരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ എന്നിവ വഴി 8,708 കുട്ടികൾ കൂടി കുത്തിവെപ്പെടുത്തു. ഇതിൽ 145 കുട്ടികൾ സ്വകാര്യ ആശുപത്രികളിൽനിന്നാണ് വാക്സിൻ സ്വീകരിച്ചത്. ജില്ലയിൽ ഇതുവരെ എം.ആർ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 5,10,814 ആയി. ഇതോടെ ജില്ലയിലെ ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയിൽ പ്രായമുള്ള 75.55 ശതമാനം കുട്ടികളും കാമ്പയിനി​െൻറ ഭാഗമായി പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു കഴിഞ്ഞു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം ജീവനക്കാർ ഞായർ അവധി ഉപേക്ഷിച്ച് എം.ആർ കുത്തിവെപ്പിനുവേണ്ടി പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രിവരെയുള്ള സ്ഥാപനങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ കർമനിരതരായി. ആശ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ കുത്തിവെപ്പിനെത്താത്ത കുട്ടികളുടെ വീടുകളിൽ ചെന്ന് രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകി. സ്കൂളുകളിൽ കാമ്പയിൻ നടന്നപ്പോൾ വിവിധ കാരണങ്ങളാൽ കുത്തിവെപ്പ് എടുക്കാത്തവരും ആശുപത്രിയിൽ ചെന്ന് കുത്തിവെപ്പ് നൽകാൻ നേരേത്തതന്നെ തീരുമാനിച്ചിരുന്നതുമായ രക്ഷിതാക്കൾ എം.ആർ സൺ‌ഡേ പ്രയോജനപ്പെടുത്തി. നവംബർ 4, 5 എന്നീ ദിനങ്ങളിലായി നടത്തിയ ഊർജിത കാമ്പയിനിൽ 19,528 കുട്ടികൾ എം.ആർ. കുത്തിവെപ്പെടുത്തു. ആദ്യതവണ സ്കൂളുകളിൽ കുത്തിവെപ്പ് നടത്തിയപ്പോൾ വിട്ടുപോയിട്ടുള്ള കുട്ടികൾക്ക് മാത്രമായി അതേസ്കൂളുകളിൽ വീണ്ടും കുത്തിവെപ്പ് ദിനം ഉണ്ടായിരിക്കുന്നതാണ്. കാമ്പയിൻ നവംബർ 18 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.