കേന്ദ്രമന്ത്രി കടുങ്ങല്ലൂരിൽ

കടുങ്ങല്ലൂർ: കേന്ദ്ര വനിത ശിശുക്ഷേമ ന്യൂനപക്ഷ കാര്യ സഹമന്ത്രി ഡോ: വീരേന്ദ്രകുമാർ ഹ്രസ്വ സന്ദർശനത്തിനായി കടുങ്ങല്ലൂരിലെത്തി. കിഴക്കേ കടുങ്ങല്ലൂരിലെ രാഷ്ട്ര സേവികാ സമിതിയുടെ സംസ്ഥാന കാര്യാലയമായ കിഴക്കേ കടുങ്ങല്ലൂരിലെ രുഗ്മിണി സ്മൃതി ട്രസ്റ്റിലെത്തി. ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ലക്ഷ്മി ഭായ് സേവാ കേന്ദ്രത്തിലെ താമസക്കാരായ പെൺകുട്ടികളെ കാണുകയും അവരോടൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തു . റിട്ട.ജില്ല ജഡ്ജ് സുന്ദരം ഗോവിന്ദ്, സെക്രട്ടറി ശ്രീകല ജയകൃഷ്ണൻ, ട്രസ്റ്റി ഉഷ വർമ, ശശികല വിനോദ്, വത്സല ഭാസ്‌കരൻ, പത്മാവതി രവീന്ദ്രൻ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് എം.എം. ഉല്ലാസ് കുമാർ എന്നിവർ സംബന്ധിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.