തെരുവുനായുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു

കിഴക്കമ്പലം: പഞ്ചായത്തിലെ അമ്പുനാടിൽ തെരുവുനായ് ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കാവുങ്ങപ്പറമ്പിൽ സുകുവി​െൻറ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. വീടിന് സമീപത്തെ റബർ തോട്ടത്തിൽ ഒമ്പത് ആടുകളെയാണ് കെട്ടിയിരുന്നത്. ആക്രമണത്തിൽ ഒരാടിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും നാലെണ്ണം ചത്തു. ആക്രമണമുണ്ടായ പ്രദേശത്ത് അറവു മാലിന്യങ്ങൾ കൂട്ടിയിടുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. മലർവാടി വിജ്ഞാനോത്സവം പള്ളിക്കര: മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ സബ്ജില്ല വിജ്ഞാനോത്സവം പെരിങ്ങാല ഐ.സി.ടി ഇഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ കെ.ആർ. ശ്രീലക്ഷ്മി (ബത്ലഹേം ഗേൾസ് ഹൈസ്കൂൾ) അക്സർ യാസീൻ (മാർ കൂറിലോസ് പട്ടിമറ്റം), യു.പി വിഭാഗത്തിൽ നന്ദന രമേശ് (ഗവ. ഹൈസ്കൂൾ കടയിരുപ്പ്), അൻസാഫ് യാസീൻ (ജമാഅത്ത് യു.പി.എസ് പട്ടിമറ്റം), എൽ.പി വിഭാഗത്തിൽ ശ്രീലക്ഷ്മി മുരുകൻ (വലമ്പൂർ ഗവ. യു.പി സ്കൂൾ), സി.എം. അപർണ (സ​െൻറ് അഗസ്റ്റിൻസ്, പഴങ്ങനാട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുന്നത്തുനാട് ഏരിയ പ്രസിഡൻറ് ഷക്കീർ മുഹമ്മദ് നദ്വി അധ്യക്ഷതവഹിച്ചു. പി.എം. അബ്ദുൽ അസീസ് ഫലപ്രഖ്യാപനം നടത്തി. വി.യു. ബഷീർ, കെ.കെ. ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു. Caption: ek palli Malarvadi മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം വിജയികൾ സംഘാടകരോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.