ലഹരി മരുന്ന് പരിശോധന: 56 കേസുകൾ രജിസ്​റ്റർ ചെയ്തു

കൊച്ചി: എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 56 കേസ് രജിസ്റ്റർചെയ്തു. 21 കിലോ പുകയില ഉൽപന്നങ്ങളും 145 ലിറ്റർ വാഷും 50 നൈേട്രാസെപാം ഗുളികകളും 35 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വ്യാപനം തടയാനായി എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങി​െൻറ നിർദേശപ്രകാരമായിരുന്നു പരിശോധന. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ നടത്തിയ പരിശോധനയെത്തുടർന്ന് രണ്ട് മയക്കുമരുന്ന് കേസും അഞ്ച് അബ്കാരി കേസും ഉൾപ്പെടെ 56 കേസ് രജിസ്റ്റർചെയ്തതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.