മുൻകാലങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളുക ^കാതോലിക്ക ബാവ

മുൻകാലങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളുക -കാതോലിക്ക ബാവ മാന്നാർ: വെല്ലുവിളികളിൽ പതറാതെ മുൻകാലങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. കാതോലിക്ക- മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്ത് ഏഴുവർഷം പൂർത്തീകരിച്ച ബുധനാഴ്ച രാവിലെ പരുമല സെമിനാരി ചാപ്പലിൽ കുർബാനക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, ഫാ. എം.സി. പൗലോസ് എന്നിവർ സംസാരിച്ചു. സന്യാസസമൂഹ സമ്മേളനവും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വ മാർ നിക്കോദിമോസ്, സന്യാസസമൂഹം വൈസ് പ്രസിഡൻറ് ഫാ. മത്തായി, ഔഗേൻ റമ്പാൻ എന്നിവർ സംസാരിച്ചു. വരട്ടാർ മാതൃകയിൽ ഉത്തരപ്പള്ളിയാർ പുനരുജ്ജീവിപ്പിക്കുന്നു ചെങ്ങന്നൂർ: -വരട്ടാർ മാതൃകയിൽ ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കുന്നു. ആർ.ഡി.ഒ ഓഫിസിൽ കലക്ടർ വിളിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. വെൺമണി മുതൽ ബുധനൂർ വരെ അഞ്ച് പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശത്ത് 16 കി.മീറ്റർ നീളത്തിലാണ് ഉത്തരപ്പള്ളിയാർ. ഇതി​െൻറ ഭൂരിഭാഗവും സ്വകാര്യ വ്യക്തികൾ കൈയേറിയതുമൂലം ഒഴുക്കുനിലച്ച നിലയിലാണ്. ആദ്യ ഘട്ടത്തിൽ കൈയേറ്റ ഭൂമി കണ്ടെത്തി പുനർനിർണയം നടത്തുകയും ശുചീകരിക്കുകയും ചെയ്യും. അതി​െൻറ കോഒാഡിനേറ്ററായി ചെങ്ങന്നൂർ ബി.ഡി.ഒയെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് കലക്ടറുടെ റിപ്പോർട്ടിനുശേഷം വിപുല യോഗം ചേരും. ഉത്തരപ്പള്ളിയാറി​െൻറ നവീകരണത്തിന് നേരേത്ത അനുവദിച്ച തുകക്ക് പുറെമ രണ്ടുലക്ഷം രൂപ കൂടി സർവേ നടത്തുന്നതിനും മറ്റുമായി അനുവദിച്ചു. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, വെൺമണി, ആല, ചെറിയനാട്, എണ്ണക്കാട്, പുലിയൂർ എന്നീ വില്ലേജ് ഓഫിസർമാർ, െഡപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ, ആർ.ഡി.ഒ, റൂറൽ െഡവലപ്മ​െൻറ് ആൻഡ് കൾചറൽ സൊസൈറ്റി പ്രസിഡൻറ് വി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 85 ലക്ഷത്തി​െൻറ ഭരണാനുമതി ലഭിച്ചു കായംകുളം: കൃഷ്ണപുരം ഗവ. ടെക്നിക്കൽ ഹൈസ്കൂളി​െൻറ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് 85 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു. പ്രതിഭ ഹരി എം.എൽ.എ അറിയിച്ചു. വർക്ക്ഷോപ് കെട്ടിടം പുനരുദ്ധാരണത്തിന് 73.5 ലക്ഷവും ചതുപ്പ് ഭൂമി മണ്ണിടുന്നതിന് 11.5 ലക്ഷവുമാണ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.