അ​ന്വേ​ഷ​ണം ഡി.​എം.​ഒ​യു​ടെ നേ​തൃ​ത്വ​ത്തിൽ

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ച സംഭവം ഡ്യൂട്ടിയിലുണ്ടായ ഡോക്ടർമാരെ മാറ്റിനിർത്തി ഡി.എം.ഒയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് കലക്ടർ. പുറത്തുനിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി സ്ഥലത്തെത്തിയ കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല പറഞ്ഞു. ആരോപണവിധേയരായ ഡോ. രാജേഷ്, ഡോ. ഓമന എന്നിവരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനും നിർദേശിച്ചിട്ടുണ്ട്. മരിച്ച ജെറിൻ മൈക്കിളിെൻറ ബന്ധുക്കൾക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകുമെന്നും കൂടുതൽ സഹായത്തിന് സർക്കാറിന് കത്ത് നൽകുമെന്നും കലക്ടർ അറിയിച്ചു. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ കലക്ടർ അവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, കളമശ്ശേരി നഗരസഭ പ്രതിപക്ഷനേതാവ് ഹെന്നി ബേബി, ഏലൂർ നഗരസഭ വൈസ് ചെയർമാൻ സുജിൽ, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി പി.എം. നജീബ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. മുജീബ് റഹ്മാൻ, മെഡിക്കൽ കോളജ് അധികൃതർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വീഴ്ചവരുത്തിയ ഡോക്ടർമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകുമെന്നും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.