ആർ. സാംബനും ഷാജി മാലിപ്പാറക്കും സത്യദീപത്തിെൻറ മാർ ആൻറണി പടിയറ മാധ്യമ പുരസ്​കാരം

കൊച്ചി: സത്യദീപം വാരികയുടെ കർദിനാൾ മാർ ആൻറണി പടിയറ മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി കോട്ടയം യൂനിറ്റിലെ സ്പെഷൽ കറസ്പോണ്ടൻറ് ആർ. സാംബൻ അർഹനായി. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ൈക്രസ്തവ പ്രസിദ്ധീകരണങ്ങളിലെ മികച്ച രചനക്കുള്ള പുരസ്കാരം ബാലസാഹിത്യകാരൻ ഷാജി മാലിപ്പാറക്ക് നൽകും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. സത്യദീപത്തി​െൻറ നവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് ജൂലൈ രണ്ടിന് കലൂർ റിന്യൂവൽ സ​െൻററിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും. പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, തിരക്കഥാകൃത്ത് ജോൺപോൾ, ഡോ. പോൾ തേലക്കാട്ട് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.