മെഡിക്കൽ കോളജിൽ ശുചീകരണ യജ്​ഞം

കളമശ്ശേരി: ശുചിത്വ യജ്ഞത്തി​െൻറ ഭാഗമായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ മെഡിക്കൽ കോളജ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ശുചീകരണത്തിന് തുടക്കംകുറിച്ചു. ആഴ്ചയിൽ ഒരിക്കൽ കാമ്പസിലെ ഓരോ ഭാഗം ശുചീകരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തിന് മുന്നിൽ ആദ്യ ശുചീകരണം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എ.എം. യൂസഫ്, സെക്രട്ടറി അഡ്വ. മുജീബ് റഹ്മാൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.കെ. ശ്രീകല, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി. കിൻഫ്ര റോഡരികിലെ മാലിന്യം നീക്കി കളമശ്ശേരി: കിൻഫ്ര റോഡരികിലെ മാലിന്യം എ.ഐ.വൈ.എഫ് പ്രവർത്തകർ നീക്കംചെയ്തു. കളമശ്ശേരിയിൽ പകർച്ചപ്പനിയടക്കം ഉണ്ടായിട്ടും പൊതുനിരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് നീക്കാത്ത നഗരസഭ അനാസ്ഥക്കെതിരെ പ്രതിഷേധ സൂചകമായാണ് മാലിന്യനീക്കമെന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഈ ഭാഗത്തെ മാലിന്യനീക്കം മുതലെടുത്ത് സമീപ കുളത്തിൽനിന്ന് മണ്ണ് കടത്തിയത് വിവാദമായിരുന്നു. ഈ നീക്കം അന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് ശേഷം ഈ ഭാഗത്തെ മാലിന്യം നീക്കുന്നിെല്ലന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.