കനത്ത മഴ: പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം

കൊച്ചി: കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ കലക്ടര്‍ അധ്യക്ഷനായ ജില്ല ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 7-11 സെ.മീ. വരെയും ചിലയിടങ്ങളില്‍ 12-20 സെ.മീ. വരെയും കനത്ത മഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാത്രി കുന്നിന്‍ചരുവിലൂടെയുള്ള യാത്ര ഒഴിവാക്കണം. ജലനിരപ്പ് വളരെ വേഗം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും അരുവികളിലും കുളിക്കുന്നത് ഒഴിവാക്കുക. മരങ്ങളുടെ കീഴില്‍ വാഹനങ്ങള്‍ നിർത്തിയിടരുത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.