ആലുവ ബി.ആർ.സിയിൽ മെഡിക്കൽ ക്യാമ്പ്

കടുങ്ങല്ലൂർ: ആലുവ ഉപജില്ലയിലെ ഗവ -എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന പുതിയ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഗുണമേന്മയുള്ള മെഡിക്കൽ ഉപകരണങ്ങൾ/ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് ക്യാമ്പിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. റിന്യൂവൽ കുട്ടികൾ ഉപകരണങ്ങൾക്ക് പങ്കെടുക്കണം. 29ന് രാവിലെ 10ന് അസ്ഥി വൈകല്യമുള്ളവർക്ക്‌ (ഉപകരണം ആവശ്യമുള്ളവർ മാത്രം പങ്കെടുക്കണം). 30നു രാവിലെ ഒമ്പതിന് കാഴ്ച കുറഞ്ഞവർക്ക് (എസ്.എസ്.എയുടെ കണ്ണട ആവശ്യമുള്ളവർ മാത്രം പങ്കെടുക്കണം) ജൂലൈ നാലിന് എൽ.ഡി /എം.ആർ രാവിലെ 10ന് (സർവേയിലൂടെ കണ്ടെത്തിയ പുതിയ കുട്ടികൾ മാത്രം പങ്കെടുക്കണം) ജൂലൈ 17ന് രാവിലെ 10ന് ശ്രവണവൈകല്യമുള്ളവർക്ക്‌ (എസ്‌.എസ്‌.എയുടെ ഉപകരണം ആവശ്യമുള്ളവർ മാത്രം പങ്കെടുക്കണം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.