ചെങ്ങമനാട് പഞ്ചായത്തില്‍ 22 പേരെ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി

ആലുവ: ചെങ്ങമനാട് പഞ്ചായത്തില്‍ ഭവന നിര്‍മാണത്തിന് അപേക്ഷിച്ച 22 പേര്‍ക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി സ്‌ഥലം അനുവദിച്ചു. മൊത്തം 419 പരാതിയാണ് പരിഗണിച്ചത്. നേരത്തേ ഓണ്‍ലൈനിൽ ലഭിച്ച 232 പരാതിയില്‍ 193 എണ്ണം തീര്‍പ്പാക്കി. ചൊവ്വാഴ്ച 187 പരാതിയാണ് ജനസമ്പര്‍ക്കവേദിയായ ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തയാറാക്കിയ അഞ്ച് കൗണ്ടറുകളില്‍ ലഭിച്ചത്. ഇവ അതത് വകുപ്പ് ഉദ്യോഗസ്ഥരുടെ പരിഗണനക്കും തീരുമാനത്തിനും കൈമാറി. ഓണ്‍ലൈനിൽ ലഭിച്ച 232 പരാതിയില്‍ 140 എണ്ണം റവന്യൂവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട് 57ഉം കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 13ഉം സ്വയംഭരണ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട് എട്ടും സഹകരണവകുപ്പ്, സാമൂഹികനീതി വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മൂന്നുവീതം പരാതികളുമാണ് ലഭിച്ചത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 140 ഓണ്‍ലൈന്‍ പരാതികളില്‍ 122ഉം തീര്‍പ്പാക്കി. ചൊവ്വാഴ്ച നേരിട്ട് ലഭിച്ച 187 അപേക്ഷയില്‍ 112 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 38 പരാതിയും ലഭിച്ചു. ക്രമസമാധാനം, സാമൂഹികനീതി, വായ്പ പലിശയിളവ് എന്നിവയുമായി ബന്ധപ്പെട്ടും പരാതികള്‍ ഉണ്ടായിരുന്നു. ഭൂമി സര്‍വേ സംബന്ധിച്ച പരാതികള്‍ കലക്ടര്‍ പരിശോധിച്ച് സര്‍വേ നടപടി വേഗത്തിലാക്കി റിപ്പോര്‍ട്ട് നൽകാന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പോക്കുവരവ് സംബന്ധിച്ച പരാതികളും പരിശോധിച്ച് വേഗത്തില്‍ നടപടിയെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിൽ സമര്‍പ്പിക്കുന്നതിന് പൊതുജനങ്ങളെ സഹായിക്കാന്‍ വേദിയില്‍ രണ്ട് കൗണ്ടർ ഒരുക്കിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് 15 അപേക്ഷയാണ് ലഭിച്ചത്. ജനസമ്പര്‍ക്കവേദിയിലൊരുക്കിയ അക്ഷയയുടെ മൂന്നുകൗണ്ടറൽല്‍ 22 പേര്‍ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനായെത്തി. 24 പേരുടെ ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.