പകർച്ചവ്യാധി നിയന്ത്രണം;- തൃക്കാക്കരയിലും എറണാകുളത്തും അസംബ്ലി മണ്ഡലതല യോഗങ്ങൾ

െകാച്ചി: മഴക്കാലരോഗ നിയന്ത്രണപ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കാക്കര, എറണാകുളം അസംബ്ലി മണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തൃക്കാക്കര അസംബ്ലി മണ്ഡലത്തിലെ കോർപറേഷൻ പരിധിയിലെ അർബൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം പാലാരിവട്ടം വ്യാപാരഭവൻ ഹാളിൽ ചേർന്നു. കൊച്ചി മേയർ സൗമിനി ജയിൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ. മിനിമോൾ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. വീടുകളും സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും വൃത്തിയാക്കുന്നതിന് എല്ലാവരും മുൻകൈയെടുക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എം.എൽ.എ പി.ടി. തോമസ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. എറണാകുളം അസംബ്ലി മണ്ഡലതല പകർച്ചവ്യാധി അവലോകനയോഗം ഹൈബി ഈഡൻ എം.എൽ.എയുടെ അധ്യക്ഷതയിൽ എറണാകുളം െഗസ്റ്റ് ഹൗസിൽ ചേർന്നു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോണി ചിക്കു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലിൽ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ -----വി.കെ. മിനിമോൾ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ശുചീകരണപ്രവർത്തനം ശക്തമാക്കാനും പൊതുമരാമത്ത് വകുപ്പി​െൻറ സഹായത്തോടെ ഓടകൾ വൃത്തിയാക്കാനും ആവശ്യമുള്ള സ്ഥലങ്ങളിൽ ജനറൽ ആശുപത്രിയുമായി സഹകരിച്ച് മൊബൈൽ പനി ക്ലിനിക്കുകൾ ഒരുക്കാനും യോഗത്തിൽ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.