ചെറിയ പെരുന്നാൾ ആഘോഷിച്ചു

കൊച്ചി: ത്യാഗനിർഭരമായ വ്രതാനുഷ്ഠാനത്തിന് വിട നൽകി വിശ്വാസികൾ . ആഹ്ലാദസുദിനം വരവേൽക്കാൻ പള്ളികളിലും ഇൗദ്ഗാഹ്കളിലും തക്ബീർ ധ്വനികൾ മുഴങ്ങി. പ്രതികൂല കാലാവസ്ഥ കാരണം പലയിടത്തും ഇൗദ്ഗാഹ് പള്ളിയിലേക്ക് മാറ്റി. രാജ്യത്ത് നടക്കുന്ന ഫാഷിസ്റ്റ് അക്രമങ്ങളെ ആശയംകൊണ്ട് ചെറുത്തുതോൽപിക്കണമെന്ന് ഇമാമുമാർ നിസ്കാരേശഷമുള്ള പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ഫിത്ർ സകാത് വിതരണം വിവിധ കേന്ദ്രങ്ങളിൽ നടത്തി. കലൂർ സ്റ്റേഡിയം, കളമശ്ശേരി ഞാലകം ജമാഅത്ത്്്്, േകാൺവ​െൻറ് ജങ്ഷനിലെ മസ്ജിദുന്നൂർ, മറൈൻ ഡ്രൈവ്, ബ്രോഡ്വേ ജുമാമസ്ജിദ്, സെൻട്രൽ ജുമാമസ്ജിദ്, മുളവുകാട് നോർത്ത് ജുമാമസ്ജിദ്, ലിസി ആശുപത്രി റോഡിലെ മാലിക് മസ്ജിദ്്്, കലൂർ ജുമാമസ്ജിദ്, പാലക്കാമുഗൾ ജുമാമസ്ജിദ്, പള്ളിലാംകര നൂറുൽ ഹുദാ മസ്ജിദ്, കങ്ങരപ്പടി ടൗൺ മസ്ജിദ്, എച്ച്.എം.ടി മറ്റക്കാട് മഹ്ളറത്തുൽ ജലാലിയ, ഏലൂർ മഹല്ല് ജമാഅത്ത്, മേത്താനം നജാത്തുൽ ഇസ്ലാം, ഫാക്ട് സെൻട്രൽ ജുമാമസ്ജിദ്, തൃക്കാക്കര ജമാഅത്ത്, ഇടപ്പള്ളി ജുമാമസ്ജിദ്, ഹിദായത്ത് ജുമാമസ്ജിദ് എന്നിവിടങ്ങളിലെ നമസ്കാരത്തിന് നൂറുകണക്കിന് പേരെത്തി. അഹമ്മദിയ്യ മുസ്ലിം ജമാഅത്ത് നോർത്ത് സ​െൻറ് ബെനഡിക്ട് റോഡ് മസ്ജിദ് ഉമറിൽ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിന് മൗലവി സുൽത്താൻ നസീർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.