ഭിന്നലിംഗക്കാർ മെട്രോയിലെ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു

കൊച്ചി: കൊച്ചി മെേട്രായിൽ നിയമിതരായ ട്രാൻസ്ജെൻഡേഴ്സ് ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു. 23 പേർക്കാണ് ജോലി ലഭിച്ചത്. എന്നാൽ, ഇപ്പോൾ ജോലിക്കെത്തുന്നത് 12 പേർ മാത്രമാണ്. ജോലിയിലെ അസംതൃപ്തിയും താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലമാണ് പലരും ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇവർക്ക് താമസ സൗകര്യവും ഏർപ്പെടുത്തി നൽകാമെന്ന് കെ.എം.ആർ.എൽ ആദ്യം അറിയിച്ചിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും താമസ സൗകര്യം ലഭിക്കാതായതോടെയാണ് ജോലി ഉപേക്ഷിക്കുന്നത്. 10,000 മുതൽ 13,000 വരെയാണ് പലരുടെയും മാസശമ്പളം. താമസത്തിനും ഭക്ഷണത്തിനുമായി ഏറിയ പങ്കും ചെലവഴിക്കേണ്ടിവന്നതും പ്രതിസന്ധിയിലാക്കി. ട്രാൻസ്െജൻഡേഴ്സ് ആയതിനാൽ വീടോ മുറിയോ വാടകക്ക് നൽകാനും ആരും തയാറാകുന്നില്ല. ദിേനന 500 രൂപവരെ ലോഡ്ജിൽ വാടക നൽകിയാണ് പലരും താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.