ശുചിത്വപാഠം സ്​കൂളിൽനിന്ന്​...

കാക്കനാട്: ഇൗ മാസം 27, 28, 29 തീയതികളിൽ നടക്കുന്ന ജില്ല ശുചീകരണ യജ്ഞത്തി​െൻറ ഭാഗമായി വിദ്യാർഥികളെ ശുചിത്വ പാഠങ്ങൾ പഠിപ്പിക്കുന്നു. 27ന് രാവിലെ എല്ലാ സ്കൂളിലും അസംബ്ലികളിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലും. തുടർന്ന് വിദ്യാർഥികൾ വീട്ടിലും സ്കൂളിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ് നൽകും. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ സ്കൂളും പരിസരവും ശുചിയാക്കും. സ്ഥാപനങ്ങളിൽ സ്ഥാപനമേധാവി ജീവനക്കാരെ വിളിച്ചുകൂട്ടി പ്രതിജ്ഞ ചൊല്ലും. ജീവനക്കാരുടെ സഹകരണത്തോടെ സ്ഥാപനവും പരിസരവും ശുചീകരിക്കുകയും ചെയ്യും. 28ന് എല്ലാ വീട്ടുകാരും ഇറങ്ങി വീടും പരിസരവും ശുചീകരിക്കണം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുക് വളരുന്ന രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നിെല്ലന്ന് ഉറപ്പാക്കുന്ന വിധത്തിലാകണം ശുചീകരണം. 27, 28, 29 തീയതികളിൽ ഓരോ വാർഡിലും പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരമോ കൊതുക് വളരുന്ന സാഹചര്യമോ ഉണ്ടെങ്കിൽ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവശ്യമായ പ്രവർത്തനം നടത്തണം. ഇതിന് കൂലിക്ക് തൊഴിലാളികളെ വെക്കണം. തൊഴിലാളികളുടെ വ്യക്തിഗത സുരക്ഷ ആശുപത്രിയുടെ നിർദേശമനുസരിച്ച് ഉറപ്പാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.