കൊച്ചി ക്ലീനാക്കാൻ എത്ര തൊഴിലാളികൾ വേണം, മേയറേ

കാക്കനാട്: മഴക്കാല ശുചീകരണത്തിനും മാലിന്യനീക്കത്തിനുമായി രണ്ട് താൽക്കാലിക തൊഴിലാളികളെ നിയമിക്കാൻ ഓഡിറ്റ് ഒബ്ജക്ഷൻ ഒഴിവാക്കി നൽകണമെന്ന മേയർ സൗമിനി ജയിനി​െൻറ അഭ്യർഥനക്കാണ്, മന്ത്രി ടി.എം. തോമസ് ഐസക്കി​െൻറ ഇൗ മറുപടി. കൊച്ചി ക്ലീനാക്കാൻ എത്ര പേരെ വേണമെങ്കിലും താൽക്കാലികമായി നിയമിക്കാൻ മന്ത്രി നിർദേശിച്ചു. ജില്ലയിലെ ശുചീകരണയത്നം ആലോചിക്കാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ഉയർന്നത്. കൊച്ചിയിലെ മാലിന്യനീക്കം മഴ കഴിയുന്നതുവരെയെങ്കിലും കർശനമായി നടപ്പാക്കണം. അതിൽ വീഴ്ചയുണ്ടാകാൻ പാടില്ല. കോർപറേഷൻ പരിധിയിൽ കൗൺസിലറുടെ നേതൃത്വത്തിൽ ശുചിത്വ സ്ക്വാഡ് പ്രവർത്തിക്കണം. പുതിയ ശുചീകരണ തൊഴിലാളികളെ നിയമിക്കാൻ വാർഡുകളുടെ ശുചിത്വനിലവാരം അനുസരിച്ച് അഞ്ചായി തിരിക്കാനും ഏറ്റവും വൃത്തിഹീന വാർഡുകളിൽ കൂടുതൽ തൊഴിലാളികളെ അടിയന്തരമായി നിയമിക്കാനും മന്ത്രി നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാൻറി​െൻറ പ്രവർത്തനം സംബന്ധിച്ച് ജനപ്രതിനിധികളുടെ യോഗം ഉടൻ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.