ആത്്മഹത്യ പരിഹാരമല്ല; കർഷകരെ സഹായിക്കാൻ ഇൻഫാം ഹെൽപ് ഡെസ്​ക്

കൊച്ചി: ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റുന്ന ഉദ്യോഗസ്ഥരുടെ പീഡനംമൂലം കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയത് ദുഃഖകരമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. മനംനൊന്ത് ജീവൻ വെടിഞ്ഞ ജോയിയുടെ ആത്്മാവിന് നീതി കിട്ടണമെങ്കിൽ സർക്കാർ ഓഫിസുകളെയും ഉദ്യോഗസ്ഥെരയും നിലക്കുനിർത്താൻ അധികാരകേന്ദ്രങ്ങൾക്കാകണം. ഇൻഫാമി​െൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫാർമേഴ്സ് ഹെൽപ് ഡെസ്ക്കിലൂടെ കർഷകനീതിനിഷേധങ്ങൾക്ക് നിയമപരമായ പോരാട്ടങ്ങൾക്ക് അവസരമുണ്ട്. ഇതിനോടകം ബാങ്ക് ചൂഷണത്തിനെതിരെയും വിദ്യാഭ്യാസ വായ്പ അനീതിക്കെതിരെയും ഉദ്യോഗസ്ഥ അഴിമതിക്കെതിരെയും പോരാടുന്നുണ്ട്. പ്രാദേശിക ഇൻഫാം യൂനിറ്റുകെള ഇതിനായി സമീപിക്കാം. ഉദ്യാഗസ്ഥരുടെ കൈക്കൂലിയും അഴിമതിയും മൂലം കൊട്ടിഘോഷിക്കുന്ന ജനകീയ പദ്ധതികൾ പലതും അട്ടിമറിക്കപ്പെടുകയാണെന്ന് ഉന്നതങ്ങളിലുള്ളവർ തിരിച്ചറിയണമെന്ന് വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്ക് പിന്തുണ -ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോ. കൊച്ചി: സംസ്ഥാനസർക്കാറി​െൻറ ശുചീകരണത്തിലും കേരളം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിലും കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ സഹകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി 27 മുതൽ 29 വരെ സർക്കാർ നടത്തുന്ന ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ 14 ജില്ല കമ്മിറ്റികളുടെയും കീഴിലുള്ള താലൂക്ക് യൂനിറ്റ് കമ്മിറ്റികളും ശുചീകരണത്തിൽ പങ്കാളികളാകും. ഇതിനായി അംഗങ്ങൾക്ക് മാർഗനിർേദശം നൽകിയതായി പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.