കേരളത്തിലെ എല്ലാ റോഡും ഉന്നതനിലവാരത്തിൽ വികസിപ്പിക്കും ^മന്ത്രി സുധാകരൻ

കേരളത്തിലെ എല്ലാ റോഡും ഉന്നതനിലവാരത്തിൽ വികസിപ്പിക്കും -മന്ത്രി സുധാകരൻ ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല റോഡുപോലെ ഉന്നത നിലവാരത്തിൽ കേരളത്തിലെ എല്ലാ പാതയും വികസിപ്പിക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും കഴിഞ്ഞ ഒരുവർഷത്തിനിെട നാലുവർഷത്തെ പണിയാണ് സർക്കാർ ചെയ്തതെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. തകഴി ആശുപത്രി ജങ്ഷനിൽ അമ്പലപ്പുഴ--തിരുവല്ല റോഡിലെ 4.5 കി.മീ. കയർ ഭൂവസ്ത്ര നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ-തിരുവല്ല റോഡ് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവരുടെ ദുരുദ്ദേശ്യപരമായ നീക്കങ്ങളിൽ ആരും വശംവദരാകരുത്. ചില കരാറുകാരും ഹൈകോടതിയെ സമീപിച്ചു. അമ്പലപ്പുഴക്ക് വേണ്ടിയുള്ള റോഡ് എന്ന പ്രചാരണമുണ്ടായി. അമ്പലപ്പുഴ മണ്ഡലത്തിൽ റോഡ് രണ്ട് കി.മീ. മാത്രമാണുള്ളത്. നിർമാണം വേഗത്തിലും സമയബന്ധിതമായും പൂർത്തീകരിക്കാൻ വൈദ്യുതി ബോർഡും ജല അതോറിറ്റിയും സഹകരിക്കണം. കേസും മറ്റുമായി ഇതിനകം ആറുമാസം നഷ്ടമായി. ഇനി ഇതനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭ ഹരി എം.എൽ.എ അധ്യക്ഷത വഹിച്ചു. ടാറിങ് ഇളക്കിമാറ്റി ജി.എസ്.ബി ഉപയോഗിച്ച് ഉപരിതലം ചരിവ് കണക്കാക്കി ശരിയായി രൂപപ്പെടുത്തിയതിനുശേഷമാണ് 10 മീറ്റർ വീതിയിൽ കയർ ഭൂവസ്ത്രം നിരത്തുന്നത്. അതിനുമുകളിൽ 20 സെ.മീ. കനത്തിലും ഒമ്പതുമീറ്റർ വീതിയിലും ജി.എസ്.ബി നിരത്തി വൈേബ്രറ്റർ റോളർ ഉപയോഗിച്ച് ബലപ്പെടുത്തും. വശങ്ങളിൽ 50 സെ.മീ. വീതിയിൽ ഭൂവസ്ത്രം മടക്കിവെക്കും. അതിനുമുകളിൽ ഡബ്ല്യു.എം.എം 20 സെ.മീ കനത്തിൽ ഉറപ്പിക്കും. അമ്പലപ്പുഴ--തിരുവല്ല റോഡി​െൻറ പലഭാഗവും നിർമിച്ചത് സമീപത്തെ വയലിൽനിന്ന് ചളിമണ്ണ് എടുത്താണ്. അതിനാൽ ഉപരിതലം വീണ്ടുകീറി റോഡിൽ ഉയർച്ചയും താഴ്ചയും രൂപപ്പെടുന്നു. ഇതൊഴിവാക്കാനാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. 4.5 കി.മീ. നീളത്തിൽ അതിവേഗമാണ് നിർമാണപ്രവർത്തനങ്ങൾ. 58.50 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.