പനി പരിശോധന ക്ലിനിക്ക് ആരംഭിച്ചു

കാക്കനാട്: തൃക്കാക്കര െറസിഡൻറ്സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സിലി​െൻറ (ട്രാക്ക്) സഹകരണത്തോടെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ സൗജന്യ പനി പരിശോധന ക്ലിനിക് ആരംഭിച്ചു. ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ലിനിക്കി​െൻറ ഔദ്യോഗിക ഉദ്ഘാടനം പി.ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. സണ്‍റൈസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ആര്‍. പ്രതാപ് കുമാര്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ എ. മുഹമ്മദ് റിയാസ് സ്വാഗതം ആശംസിച്ചു. ട്രാക്ക് പ്രസിഡൻറ് എം.എസ്. അനില്‍കുമാർ, തൃക്കാക്കര മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന മെഹര്‍ അലി, വാർഡംഗം പി.എം. യൂസഫ്, കൗണ്‍സിലര്‍ നിഷാദ്, ഐ.എം.എ. വൈസ് പ്രസിഡൻറ് ഡോ. രാജീവ് ജയദേവൻ, എന്നിവര്‍ സംസാരിച്ചു. 'പകര്‍ച്ചപ്പനി; മുന്‍കരുതലും ചികിത്സയും' എന്ന വിഷയത്തെക്കുറിച്ച് സണ്‍റൈസ് ആശുപത്രിയിലെ കണ്‍സള്‍ട്ടൻറ് ഫിസിഷ്യന്‍ ഡോ. ഷീതള്‍ ബിനു ക്ലാസെടുത്തു. ട്രാക്ക് ജനറല്‍ സെക്രട്ടറി സലിം കുന്നുപുറം നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.