മഴക്കാല പ്രതിരോധ പ്രവർത്തനം; ആരോഗ്യ ശിൽപശാലയും അവലോകന യോഗവും നടത്തി

ആലുവ: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കീഴ്മാട് ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ആരോഗ്യ ശിൽപശാലയും അവലോകന യോഗവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഭിലാഷ് അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, അംഗങ്ങളായ സതി ലാലു, സാഹിദ അബ്‌ദുൽ സലാം, സി.ഡി.എസ് ചെയർപേഴ്സൻ നൂർജഹാൻ, മെഡിക്കൽ ഓഫിസർ ഡോ. ലിസ്യു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് പ്രവർത്തനപദ്ധതി അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.ബി. ഷാജി സ്വാഗതവും സലിൽകുമാർ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂനിറ്റുകളിലേയും പ്രസിഡൻറ്, സെക്രട്ടറി, ആരോഗ്യ വളൻറിയർമാർ, ആശ പ്രവർത്തകർ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഒന്നാംഘട്ട പ്രവർത്തനങ്ങൾ മുഴുവൻ വാർഡിലും പൂർത്തിയായതായി യോഗം വിലയിരുത്തി. ആരോഗ്യ ശുചിത്വ പോഷകസമിതിയുടെ വാർഡ്തല യോഗങ്ങളും പൂർത്തിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ മുഴുവൻ വാർഡിലും നടന്നുവരുന്നു. ആരോഗ്യ കുടുംബശ്രീ വളൻറിയർമാർ മുഖേന രണ്ടാംഘട്ട കിണർ ക്ലോറിനേഷ​െൻറ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്താൻ യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.