പെരിങ്ങാലയിലും പരിസരത്തും ആരോഗ്യവകുപ്പിെൻറ ജാഗ്രത നിർദേശം

പള്ളിക്കര: പെരിങ്ങാലയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം, കോളറ, ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് പഞ്ചായത്തിന് മുന്നറിയിപ്പ് നൽകി. പെരിങ്ങാലയിലും പരിസരപ്രദേശങ്ങളിലും കക്കൂസ് മാലിന്യം ഉൾപ്പെടെ കാനയിലേക്കും തോട്ടിലേക്കുമാണ് ഒഴുക്കുന്നത്. പകർച്ചവ്യാധി പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പി​െൻറ മുന്നറിയിപ്പ്. കഴിഞ്ഞദിവസം വടവുകോട് ബ്ലോക്കി​െൻറ കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡൻറുമാരുടെയും എം.എൽ.എ വിളിച്ച യോഗത്തിലും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. കാനയിൽ സ്ലാബിട്ട് മൂടിയിരിക്കുന്നതിനാൽ മാലിന്യം എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ല. പൊതുമരാമത്തി​െൻറ സഹകരണത്തോടെ എത്രയും പെെട്ടന്ന് കാന സ്ലാബ് മാറ്റി വൃത്തിയാക്കി മാലിന്യമൊഴുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മാലിന്യവാഹിനിയായി പെരിങ്ങാല തോട് പള്ളിക്കര: മാലിന്യവാഹിനിയായി കാടിനാട് പെരിങ്ങാല പനമ്പേലി തോട്. പരിസരവാസികൾ ഉൾപ്പെടെ തോട്ടിലേക്കാണ് മാലിന്യം തള്ളുന്നത്. കാനയിൽനിന്നും മറ്റുമുള്ള മാലിന്യങ്ങൾകൂടി എത്തുന്നതോടെ കടമ്പ്രയാറി​െൻറ കൈവഴിയായ തോട് മാസങ്ങളായി ശോച്യാവസ്ഥയിലാണ്. വേനൽ കടുക്കുമ്പോൾ പരിസരവാസികൾ കുളിക്കാനും കുടിക്കാനും ഉപയോഗിച്ചിരുന്ന തോട് ഇന്ന് ചളിയും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. രാത്രി ചാക്കിൽകെട്ടി മാലിന്യം തോട്ടിൽ തള്ളുന്നതായും ആരോപണമുണ്ട്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. പഞ്ചായത്ത് കമ്മിറ്റി ഉൾപ്പെടെയുള്ളവർക്ക് പലതവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. നേരത്തേ, പാടത്ത് മൂന്നുപൂ കൃഷി ചെയ്തിരുന്നപ്പോൾ കർഷകർ മുൻകൈയെടുത്ത് തോട് നന്നാക്കിയിരുന്നു. കൃഷി ഇല്ലാതായതോടെ തോട് കാടുമൂടി. തോടി​െൻറ അരികുകളിൽ കൈയേറ്റവും വ്യാപകമാണ്. ഇരുവശത്തും ഭിത്തികെട്ടി തോട് സംരക്ഷിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി വേണമെന്നും പരിസരവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. വൈദ്യുതി മുടങ്ങും പള്ളിക്കര: കിഴക്കമ്പലം സെക്ഷന് കീഴിൽ വരുന്ന പെരിങ്ങാല, പാടത്തിക്കര, പോത്തിനാംപറമ്പ്, കോഴിമല പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.