മുളന്തുരുത്തിയിൽ മാലിന്യം നീക്കുന്നതിന്​ ജനമൈത്രി പൊലീസ്

കാഞ്ഞിരമറ്റം: മുളന്തുരുത്തി പഞ്ചായത്ത് രണ്ടാംവാർഡ് വെങ്ങോലപ്പാടം- വട്ടുക്കുന്ന് റോഡിലെ മാലിന്യം നീക്കാൻ ജനമൈത്രി പൊലീസ് എത്തി. ചോറ്റാനിക്കരയിൽനിന്നുള്ള ഹോട്ടൽ മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. ഇൗ പ്രദേശത്ത് ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമായതോടെയാണ് മാലിന്യം നീക്കാൻ ജനമൈത്രി പൊലീസ് തയാറായത്. ഡി.എം.ഒയെ ഉപരോധിച്ചു കാഞ്ഞിരമറ്റം: കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റി​െൻറയും ഡി.എം.ഒയുടെയും ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ജില്ല മെഡിക്കൽ ഒാഫിസറെ ഉപരോധിച്ചു. ഉപരോധസമരത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ, ജില്ല പഞ്ചായത്ത് അംഗം എ.പി. സുഭാഷ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ, വൈസ് പ്രസിഡൻറ് പി.കെ. മനോജ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. മോഹനൻ, ബിജു തോമസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.