മാലിന്യം തള്ളാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ചുമത്തി

കാക്കനാട്: ഓട്ടോയില്‍ കൊണ്ടുവന്ന് മാലിന്യം തള്ളാന്‍ ശ്രമിച്ച ഡ്രൈവറെ മുനിസിപ്പല്‍ അധികൃതര്‍ കൈയോടെ പിടികൂടി പിഴ ചുമത്തി. വാഴക്കാല സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് നഗരസഭ കാര്യാലയത്തിന് സമീപം മാലിന്യം തള്ളാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഓട്ടോറിക്ഷയില്‍ മാലിന്യവുമായി എത്തിയ ഇയാളെ കുടുംബശ്രീ ശുചീകരണ തൊഴിലാളികൾ പിടികൂടി നഗരസഭ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഓഫിസിലുണ്ടായിരുന്ന നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസും സെക്രട്ടറി പി.എസ്. ഷിബുവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. ദിലീപും ഉടന്‍ സഥലത്തെത്തി ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്ക് 500 രൂപ പിഴ ചുമത്തി. പടമുകളില്‍ താമസിക്കുന്ന ഉദ്യോഗസ്ഥ​െൻറ വീട്ടില്‍നിന്ന് പുറത്തുകൊണ്ടുപോയി കളയാന്‍ നല്‍കിയ കിടക്ക ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും മാലിന്യങ്ങളുമാണ് മുനിസിപ്പല്‍ ഓഫിസിന് സമീപം തള്ളാന്‍ ശ്രമിച്ചത്. പ്ലാസ്റ്റിക് കുപ്പികളും വീട് ഷിഫ്റ്റ് ചെയ്തപ്പോഴുണ്ടായ അവശിഷ്ടങ്ങളുമാണ് ഏഴ് ചാക്കുകളില്‍ നിറച്ച് ഓട്ടോയില്‍ കയറ്റിയത്. ഓട്ടോയില്‍ കയറ്റിയിരുന്ന അവശിഷ്ടങ്ങളില്‍നിന്ന് മെത്ത വീണതാണെന്നാണ് ഓട്ടോ ഡ്രൈവറുടെ ന്യായീകരണം. എന്നാല്‍, നഗരസഭ കാര്യാലയത്തിന് തെക്കുവശം മാലിന്യം സംഭരിക്കുന്ന സ്ഥലത്ത് ഓട്ടോയില്‍നിന്ന് മാലിന്യം തള്ളാന്‍ ശ്രമിക്കുകയായിരുെന്നന്ന് തൊഴിലാളികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.