വായന വാരാഘോഷത്തിന് തുടക്കം

ചോറ്റാനിക്കര: വായനവാരാഘോഷത്തി​െൻറ ഭാഗമായി ചോറ്റാനിക്കര കണയന്നൂർ മഹാത്മ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.ആർ. മുരളീധരൻ നിർവഹിച്ചു. പ്രസിഡൻറ് കെ.കെ. ധർമരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റിസ് പുത്തൻവീടൻ മുഖ്യപ്രഭാഷണം നടത്തി. മുളന്തുരുത്തി ബ്ലോക് പഞ്ചായത്തംഗം ഇന്ദിരാ ധർമരാജൻ, പഞ്ചായത്തംഗങ്ങളായ രമണി ജനകൻ, ഏലിയാസ് ജോൺ, താലൂക്ക് നേതൃസമിതി കൺവീനർ എ.എ. മദന മോഹനൻ, അനീഷ് കൃഷ്ണൻ, കെ.ജി. മനോജ് ജിത്തു ജോൺ എന്നിവർ സംസാരിച്ചു. ചോറ്റാനിക്കര ഹൈസ്കൂളിൽ നടന്ന വായന ദിനാഘോഷം പ്രധാനാധ്യാപിക ആർ. വിജയ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.