സർഗവീണ വാർഷികം

ചോറ്റാനിക്കര: കൊച്ചിൻ സർഗവീണയുടെ 22ാം വാർഷികം അമ്പാടിമല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലി​െൻറ അധ്യക്ഷതയിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോൺ പി. മാണി മുഖ്യപ്രഭാഷണം നടത്തി. കാഥികൻ പാറയിൽ മോഹൻ, കവി കാര്യേൻ പെരുമ്പളം, ഡബ്ബിങ് ആർട്ടിസ്റ്റ് പ്രവീൺ ഹരിശ്രീ എന്നിവരെയും കോട്ടയം, എറണാകുളം ജില്ലകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ 108 വിദ്യാർഥികളെയും അനുമോദിച്ചു. വിവിധ സ്കൂളുകളിലേക്ക് പഠനോപകരണം വിതരണവും നടത്തി. ജയൻ ചോറ്റാനിക്കര സ്വാഗതഗാനം ആലപിച്ചു. എ.കെ. ദിവാകരൻ നന്ദി പറഞ്ഞു. സാംസ്കാരിക സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. ഏലിയാസ് ജോൺ, ഉണ്ണികൃഷ്ണൻ, ഷിജി എബ്രഹാം എന്നിവർ സംസാരിച്ചു. കരോക്കെ ഗാനമേളയും പ്രദീപ് തലക്കോടി​െൻറ ലഹരിവിരുദ്ധ നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.