ടാറിൽ അകപ്പെട്ട കൊക്കിനെ രക്ഷപ്പെടുത്തി

പള്ളുരുത്തി: വീപ്പകളിൽനിന്ന് റോഡിലേക്ക് ഒഴുകിയ ടാറിൽ അകപ്പെട്ട കൊക്കിന് സാമൂഹിക പ്രവർത്തകൻ മുകേഷ് െജയ്ൻ രക്ഷകനായി. വെണ്ടുരുത്തി പാലത്തിന് സമീപം കൂട്ടിയിട്ട ടാറിലാണ് കൊക്ക് അകപ്പെട്ടത്. റോഡിലേക്ക് ഒഴുകിയ ടാർ വെയിലത്ത് ചൂടുപിടിച്ചതോടെയാണ് പറന്നിരുന്ന കൊക്കി​െൻറ കാലുകൾ ടാറിൽ പെട്ടുപോയി. രക്ഷപ്പെടാനായി ചിറകിട്ടടിച്ചതോടെ ചിറകുകളും ടാറിലകപ്പെട്ടു. തുടർന്ന് നാട്ടുകാർ പക്ഷി സ്നേഹിയായ മുകേഷ് ജെയ്നിനെ വിവരമറിയിക്കുകയായിരുന്നു. മുകേഷ് െ ജയ്ൻ ടാറിലേക്ക് കയറി പാം ഓയിൽ ഒഴിച്ച് സാവകാശം കൊക്കിനെ മോചിപ്പിച്ചു. ചിറകിലും കാലുകളിലും ഒട്ടിപ്പിടിച്ച ടാർ പാം ഓയിൽ ഉപയോഗിച്ച് കളയുകയായിരുന്നു. നാലര മണിക്കൂർ ശ്രമത്തിൽ രണ്ട് ലിറ്റർ പാം ഓയിൽ കൊണ്ടാണ് കൊക്കിനെ ടാറിൽ നിന്നും മോചിപ്പിച്ച് പറത്തിവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.