ശ്രീവൽസം ഗ്രൂപ്പ്​; രമേശ്​ ചെന്നിത്തലക്കെതിരെ ആരോപണവുമായി വീണ്ടും സി.പി.​െഎ. ജില്ലാ സെക്രട്ടറി

ആലപ്പുഴ: ശ്രീവൽസം ഗ്രൂപ്പി​െൻറ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി വീണ്ടും സി.പി.െഎ. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ഓപറേഷന്‍ കുബേരയില്‍ നിന്നും ശ്രീവത്സം ഗ്രൂപ്പി‍​െൻറ ധനകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കുവാനുണ്ടായ കാരണം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തല വ്യക്തമാക്കണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണത്തില്‍ ഗുണ്ട നിയമം നടപ്പാക്കി ഗുണ്ടകളെ ജയിലിലടച്ചുവെന്ന നേട്ടം അവകാശപ്പെടുന്നവര്‍ അന്ന് ഹരിപ്പാട് എത്ര ഗുണ്ടകളെ ജയിലിലടച്ചുവെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. തെക്കന്‍കേരളത്തിലെ ഗുണ്ടകളുടെ ആസ്ഥാനമായിരുന്നു ഹരിപ്പാട്. ശ്രീ വത്സം ഗ്രൂപ്പി‍​െൻറ ഭൂമിഇടപാട് നടത്തിയതില്‍ ഇത്തരം ഗുണ്ടാ ഗ്രൂപ്പുകള്‍ക്ക് മുഖ്യ പങ്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എൻ.ടി.പി.സി യുടെ ഭൂമിയിൽ നടപ്പാക്കാമായിരുന്ന മെഡിക്കൽ കോളജ് പദ്ധതി കരുവാറ്റയിലേക്ക് മാറ്റിയത് ശ്രീവൽസം ഗ്രൂപ്പി​െൻറ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനായിരുന്നു. കരുവാറ്റയില്‍ ബിനാമി പേരില്‍ ശ്രീവത്സം ഗ്രൂപ്പും ഇതര റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പുകളും വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുകയും അവിടേക്ക് മെഡിക്കല്‍കോളജ് പദ്ധതി മാറ്റി സ്ഥാപിക്കുകയുമായിരുന്നു ലക്ഷ്യമെന്നും ആഞ്ചലോസ് പറഞ്ഞു. ശ്രീവൽസം ഗ്രൂപ്പി​െൻറ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് രമേശ് ചെന്നിത്തല സംരക്ഷണം നൽകിയതായ ആേരാപണം നേരേത്ത പേരെടുത്ത് പറയാതെയാണ് ആഞ്ചലോസ് ഉന്നയിച്ചത്. ആരോപണം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയാറായില്ല. എന്നാൽ, സംഭവം വിവാദമായതോടെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.