കൊച്ചി മെട്രോ യാത്ര പൊതുജനങ്ങൾക്ക് 19 മുതൽ

കൊച്ചി: കൊച്ചി മെേട്രാ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെങ്കിലും പൊതുജനത്തിന് തുറന്നുകൊടുക്കുക19 മുതലായിരിക്കും. 19ന് രാവിലെ ആറിന് ആരംഭിക്കുന്ന സർവിസ് മുതൽ പൊതുപ്രവേശനം തുടങ്ങുമെന്ന് കൊച്ചി മെേട്രാ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാവിലെ ആറു മുതൽ രാത്രി 10 വരെയായിരിക്കും ആദ്യഘട്ടത്തിൽ മെേട്രാ സർവിസ്. റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന കൊച്ചി വൺ കാർഡ് സംവിധാനം ഉദ്ഘാടന വേളയിൽ പുറത്തിറക്കുമെങ്കിലും ഇത് യാത്രക്കാർക്ക് ഉടൻ ഉപയോഗിക്കാനാവില്ല. ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റുകളായിരിക്കും ആദ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുക. ജനത്തിരക്ക് നോക്കിയതിനു ശേഷമായിരിക്കും കാർഡ് നൽകിത്തുടങ്ങുകയെന്ന് ഏലിയാസ് ജോർജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.