പണവുമായി മുങ്ങിയ പേ വാർഡ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നഗരസഭ കേസുകൊടുക്കും

ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത് കൗൺസിലി​െൻറ അനുവാദമില്ലാതെ പേ വാർഡ് കമ്മിറ്റിയുണ്ടാക്കിയെന്ന് ആരോപണം മൂവാറ്റുപുഴ: പണവുമായി മുങ്ങിയ പേ വാർഡ് അഡ്മിനിസ്ട്രേറ്റർക്കെതിരെ കേസുകൊടുക്കാൻ മൂവാറ്റുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ ധാരണ. ബുധനാഴ്ച ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന ഇയാൾക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്. ജനറൽ ആശുപത്രിയോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന നഗരസഭയുടെ പേ വാർഡി​െൻറ ചുമതലയുണ്ടായിരുന്ന യുവാവാണ് ലക്ഷക്കണക്കിന് രൂപയുടെ കൃത്രിമം കാണിച്ചശേഷം കൗൺസിലി​െൻറ അനുവാദമില്ലാതെ മുങ്ങിയത്. പേ വാർഡുമായി ബന്ധപ്പെട്ട് പുതിയ ബൈലോ ഉണ്ടാക്കുന്നതിനുള്ള അജണ്ട കൗൺസിൽ യോഗത്തിൽ ചർച്ചക്കെടുത്തയുടൻ ശക്തമായ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. കൗൺസിലി​െൻറ അനുവാദമില്ലാതെ പേ വാർഡ് കമ്മിറ്റിയുണ്ടാക്കി ചില കൗൺസിലർമാരുടെ ഇഷ്ടക്കാരെ അഡ്മിനിസ്ട്രേർ സ്ഥാനത്ത് നിയമിച്ചതാണ് ഇതിനുകാരണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. പേ വാർഡിലെ വരുമാനം നഗരസഭ അക്കൗണ്ടിൽ വരവുവെക്കാതെ സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാൻ അനുവദിെച്ചന്നും ഇതുമൂലം അതത് ദിവസങ്ങളിൽ ലഭിക്കുന്ന വരുമാനം ഒന്നര വർഷത്തിനുള്ളിൽ രണ്ടുതവണ മാത്രമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. കാർബൺ കോപ്പി എഴുതാതെയാണ് രോഗികൾക്ക് ബില്ലുകൾ നൽകിയതെന്നും സാധനങ്ങൾ വാങ്ങിയതി​െൻറ ബില്ലുകൾ ഇല്ലാതെ തുണ്ടുകടലാസാണ് സൂക്ഷിച്ചിരുന്നതെന്നും പ്രതിപക്ഷനേതാവ് കെ.എ. അബ്ദുൽ സലാം പറഞ്ഞു. കറൻറ് ചാർജ് അടക്കാതെവന്നതുമൂലം ഫ്യൂസ് ഊരി പോയപ്പോൾ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് ബില്ലടച്ചാണ് കണക്ഷൻ പുനഃസ്ഥാപിച്ചതെന്ന് കൗൺസിലർ സി.എം. ഷുക്കൂറും ചൂണ്ടിക്കാട്ടി. ഇത്തരം സാമ്പത്തിക ഇടപാടുകൾ നടത്തുന്ന തസ്തികകളിൽ നഗരസഭയുടെ സ്ഥിരം ജീവനക്കാരനെയാണ് നിയമിക്കേണ്ടത്. എന്നാൽ, താൽക്കാലിക ജീവനക്കാരൻപോലുമല്ലാത്ത ആളെ സുരക്ഷനിക്ഷേപംപോലും വാങ്ങാതെയാണ് നിയമിച്ചത്. എത്രയും വേഗം ഓഡിറ്റ് നടത്തി നഗരസഭക്കു വന്ന നഷ്ടം കണക്കാക്കണമെന്നും പൊലീസിൽ പരാതി നൽകി പണം ഈടാക്കണമെന്നും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.