നിക്ഷിപ്ത വനഭൂമി കൈവശം​ വെച്ചവർക്ക്​ പട്ടയം നൽകാനാവില്ലെന്ന്​ സർക്കാർ​ ഹൈകോടതിയിൽ

കൊച്ചി: നിക്ഷിപ്ത വനഭൂമിയിലുൾപ്പെടുന്ന പ്രദേശം ഇടുക്കി മാങ്കുളത്തെ സഹ്യഹരിത സംഘത്തിലെ അംഗങ്ങളുടെ പേരിൽ കൈമാറാൻ കഴിയില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. വനഭൂമി പതിച്ചുനൽകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും അതിനാൽ സംഘാംഗങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യം അനുവദിക്കാൻ കഴിയില്ലെന്നും ഇടുക്കി കലക്ടർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സംഘത്തിലെ 150 അംഗങ്ങളാണ് പട്ടയം വേണമെന്ന ആവശ്യവുമായി ഹൈകോടതിയിലെത്തിയത്. ഈ ആവശ്യം കലക്ടർ േനരേത്ത നിരസിച്ചിരുന്നു. ഭൂമി ലഭ്യമാക്കേണ്ടവരുടെ പേരുൾപ്പെടുത്തി കലക്ടറേറ്റിൽ തയാറാക്കിയ പട്ടികയിൽ ഉള്ളവരാണ് തങ്ങളെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, 1985 മേയ് 23 ലെ സർക്കാർ നിർദേശപ്രകാരം തയാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയിൽ 1166 കുടുംബങ്ങളുള്ളതിൽ ഹരജിക്കാരില്ലെന്ന് കലക്ടറുടെ സത്യവാങ്മൂലത്തിൽ പറയുന്നു. നിക്ഷിപ്ത വനഭൂമിയാണ് ഇവർ ആവശ്യപ്പെടുന്നത്. മാങ്കുളം വന്യജീവി സങ്കേതത്തി​െൻറ അതിർത്തികൾ നിർണയിക്കാൻ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇങ്ങനെ റവന്യൂ, വനഭൂമി അളന്നു തിട്ടപ്പെടുത്തിയശേഷമേ ഭൂമി നൽകേണ്ടവരുടെ അപേക്ഷ പരിഗണിക്കൂ. കേരള വനനിയമം, വനസംരക്ഷണ നിയമം എന്നിവയനുസരിച്ച് വനഭൂമി പതിച്ചുനൽകാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി ജൂൺ 22ന് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.