കുട്ടികൾക്ക്​ പ്രതിരോധ കുത്തി​വെപ്പ്​ വീണ്ടും മുടങ്ങി

മൂവാറ്റുപുഴ: ഡിഫ്തീരിയ അടക്കം പടരുന്നതിനിടെ ബുധനാഴ്ചയും ജില്ലയിൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് മുടങ്ങി. മരുന്നില്ലാത്തതിനാൽ ഇൗ മാസം ആരംഭിച്ചശേഷം ഇതുവരെ ജില്ലയിലെ ഭൂരിഭാഗം ആശുപത്രിയിലും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നടന്നിട്ടില്ല. കുട്ടികളുമായി ആശുപത്രിയിലെത്തിയ രക്ഷിതാക്കൾ ബുധനാഴ്ചയും ബഹളമുണ്ടാക്കി. തൊണ്ട മുള്ള്, വില്ലൻചുമ, കുതിര സന്നി എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മുടങ്ങിയത്. എല്ലാ ബുധനാഴ്ചയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. മരുന്നി​െൻറ സ്റ്റോക്ക് തീർന്നിട്ട് ഒരുമാസം കഴിഞ്ഞു. 2017 ഏപ്രിൽ 17ന് കാലാവധി കഴിയുന്ന മരുന്ന് രണ്ടുമാസം മുമ്പാണ് അവസാനമായി ആശുപത്രികൾക്ക് ലഭിച്ചത്. ഈ മരുന്ന് മേയ് അവസാനം വരെ എത്തിയ കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞതിനാൽ ജൂൺ ഒന്നുമുതൽ ആശുപത്രി അധികൃതർ ഇത് ഉപയോഗിക്കുന്നത് നിർത്തിവെക്കുകയായിരുന്നു. ജില്ലയിലെ ആശുപത്രികളിൽ മാത്രം മരുന്ന് ലഭ്യമല്ലാതെവരുന്നതിനു പിന്നിലെ കാരണം വ്യക്തമല്ല. പ്രതിരോധപ്രവർത്തനങ്ങളിലൂടെ ഇല്ലതാക്കിയ വില്ലൻ ചുമ അടക്കമുള്ള രോഗങ്ങൾ തിരികെവരുേമ്പാഴാണ് ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.