അഴിമുഖത്തെ ജലയാനങ്ങളുടെ പാച്ചിൽ നിയന്ത്രിക്കണം: പാസഞ്ചേഴ്സ് അസോസിയേഷൻ

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് അമിത വേഗത്തിൽ പായുന്ന ജലയാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച മത്സ്യ ബന്ധനം കഴിഞ്ഞ് അമിത വേഗത്തിൽ തോപ്പുംപടി ഫിഷറീസ് ഹാർബറിലേക്ക് വരികയായിരുന്ന ബ്രൈറ്റ് എന്ന ബോട്ട് അഴിമുഖത്ത് കൽക്കെട്ടിൽ ഇടിച്ചിരുന്നു. ഒന്നര വർഷം മുമ്പാണ് അഴിമുഖത്ത് അമിത വേഗത്തിൽ കടന്നുവന്ന മത്സ്യബന്ധന യാനം ഫോർട്ട്കൊച്ചി- വൈപ്പിൻ പാതയിൽ സർവിസ് നടത്തുന്ന ബോട്ട് ഇടിച്ചു തകർത്ത് പതിനൊന്ന് ജീവനുകൾ പൊലിഞ്ഞത്. അഴിമുഖത്തും കായലിലൂടെയും നിരവധി പാസഞ്ചർ ബോട്ടുകളാണ് സർവിസ് നടത്തുന്നത്. കൊച്ചിൻ പോർട്ടി​െൻറയും നേവിയുടെയുമടക്കമുള്ള ജലവാഹനങ്ങൾ വളരെ വേഗത്തിലാണ് മേഖലയിൽ പായുന്നത്. ഇനിയുമൊരു അപകടത്തിന് ഇടനൽകാതെ നിയന്ത്രണം എർപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എം. അബ്ബാസ് ആവശ്യപ്പെട്ടു. ചെല്ലാനത്ത് വീണ്ടും കടലാക്രമണം; ഭീതിയോടെ തീരദേശവാസികൾ പള്ളുരുത്തി: ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കടൽക്ഷോഭം ബുധനാഴ്ച രൂക്ഷമായി. ഉച്ചക്ക്ശേഷം വേലിയേറ്റം തുടങ്ങിയ സമയത്താണ് കടൽ കരയിലേക്ക് ശക്തമായി കയറിയത്. കടൽഭിത്തിയില്ലാത്ത ആലുങ്കൽ കടപ്പുറം, ബസാർ, വേളാങ്കണ്ണി കടപ്പുറം, പുത്തൻതോട് ഗ്യാപ്പ്, കണ്ടക്കടവ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കടൽകയറ്റം അനുഭവപ്പെട്ടത്. നിരവധി വീടുകളിൽ വെളളം കയറി. പലരുടേയും വീടുകൾക്കകം ചെളി നിറഞ്ഞ് കുറുകിയനിലയിലാണ്. പഞ്ചായത്തിനു സമീപം പ്രധാന റോഡും കവിഞ്ഞ് കടൽവെള്ളം നിറഞ്ഞൊഴുകി. ആലുങ്കൽ കടപ്പുറത്തിന് സമീപം നാൽപതു മീറ്റർ മണൽ വാട തീർത്തിട്ടുണ്ട്. റവന്യൂ വകുപ്പി​െൻറ സഹായത്തോടെ നാട്ടുകാരാണ് ഇതി​െൻറ നിർമാണം പൂർത്തിയാക്കിയത്. മണൽ വാടയും, ഭിത്തിയും, ഇല്ലാത്ത സ്ഥലങ്ങളിലാണ് കടൽകയറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. ഇക്കുറി കടൽ ഭിത്തി ബലപ്പെടുത്താത്തത് മൂലം തീരവാസികൾ ഭയാശങ്കയോടെയാണ് തീരത്ത് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.