ഇൻഫോപാർക്കിലെ പിരിച്ചുവിടലിനെതിരെ നടപടിവേണം

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിലെ ഐ.ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരെ തൊഴിൽ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ. ഉയർന്ന ശമ്പളവും സുരക്ഷിതജോലിയും പ്രതീക്ഷിച്ച് തൊഴിൽ തേടിയെത്തിവരാണ് ഐ.ടി പാർക്കിലെ ജീവനക്കാർ. നിയമാനുസൃതമുള്ള നോട്ടീസുപോലും കൊടുക്കാതെ വിശദീകരണം ചോദിക്കാതെ അപ്രതീക്ഷിതമായാണ് അമേരിക്കൻ കമ്പനിയായ കൺഡ്യൂൺഡ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതിനെതിരെ പ്രതിഷേധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വൈപ്പിനിലെ പൊലീസ് അതിക്രമം അപലപനീയം -സാംസ്‌കാരിക പ്രവർത്തകർ കൊച്ചി: വൈപ്പിനിലെ പൊലീസ് അതിക്രമം അപലപനീയമെന്ന് സാംസ്‌കാരിക പ്രമുഖർ. സമാധാനപരമായി സമരം ചെയ്തുവന്നിരുന്ന തദ്ദേശവാസികളും മത്സ്യമേഖലയില്‍ പണിയെടുക്കുന്നവരുമായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന മുന്നൂറോളം പ്രവര്‍ത്തകരെ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തത് പ്രതിഷേധാർഹമാണ്. എറണാകുളം-അങ്കമാലി അതിരൂപത മെത്രാൻ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരൻ, നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്റർ, എഴുത്തുകാരായ പ്രഫ. സാറാ ജോസഫ്, പ്രഫ.ബി.ആര്‍.പി. ഭാസ്‌കർ, ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ, കേരള നദീസംരക്ഷണ സമിതി നേതാവ് പ്രഫ. സീതാരാമൻ, പ്രഫ. കുസുമം ജോസഫ്, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി. മജീന്ദ്രൻ, ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശീയ സെക്രട്ടറി കുമ്പളം രാജപ്പൻ, സുരേഷ് വര്‍മ, കുരുവിള മാത്യൂസ്, മത്സ്യത്തൊഴിലാളി ഐക്യവേദി, സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്, ടി.ബി. മിനി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ, എം.എൻ. ഗിരി, പെരിയാർ മലിനീകരണ വിരുദ്ധ സമിതി നേതാവ് പുരുഷൻ ഏലൂർ എന്നിവർ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.