മരണക്കെണിയൊരുക്കി റോഡുകൾ രണ്ട് ദിവസത്തിനുള്ളിൽ 12 അപകടം; പ്രതിഷേധവുമായി നാട്ടുകാർ

പള്ളിക്കര: റോഡുകൾ പൊളിഞ്ഞ് ചളി നിറഞ്ഞ് അപകടം പതിവാകുമ്പോൾ കിലുക്കമില്ലാതെ പരസ്പരം പഴിചാരി അധികൃതർ. ഒരു വർഷം മുമ്പാണ് പൊയ്യകുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപെപ്പട്ട് കിഴക്കമ്പലം മുതൽ കരിമുകൾ വരെ റോഡ് പൊളിച്ച് പൈപ്പിട്ടത്. പൊളിച്ച ഭാഗങ്ങൾ റീ ടാറിങ്ങ് നടത്താത്തിനെതുടർന്ന് വിവിധ ഭാഗങ്ങളിൽ കുഴി രൂപപ്പെടുകയും മഴ ശക്തമായതോടെ കുഴിയിൽ വെള്ളവും ചളിയും നിറഞ്ഞ് അപകടങ്ങളും പതിവായി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽകിഴക്കമ്പലം കല ഓഡിറ്റോറിയത്തിന് മുന്നിലെ കുഴിയിൽ 12 ഓളം ബൈക്ക് യാത്രക്കാരാണ് വീണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ചിലരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിയുടെ ആഴം വർധിച്ച് വെള്ളവും ചളിയും നിറഞ്ഞതോടെ ഗതാഗതകുരുക്കും രൂക്ഷമായി. ഏറെ സമയം കാത്തുനിന്നാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുൾപ്പെടെ എറുണാകുളത്തേക്കും തിരിച്ചും പോകാനുള്ള എളുപ്പവഴിയാണിത്. കൂടാതെ പെരുമ്പാവൂർ, ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്കും ബസുകൾ ഉൾപ്പെടെ ഇതിലെ സഞ്ചരിക്കുന്നു. പള്ളിക്കര, പെരിങ്ങാല, പാടത്തിക്കര ഭാഗങ്ങളിലും റോഡിൽ വലിയ കുഴികളാണ്. ഈ കുഴികളിൽപെട്ട് അപകടങ്ങളും പതിവാണ്. ചൊവ്വാഴച പെരിങ്ങാലക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചിരുന്നു. പരിസരത്തെ സ്കൂളിലേക്ക് നൂറ് കണക്കിന് വിദ്യാർഥികൾ പോകുന്നതും ഇതുവഴിയാണ്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും നിരവധി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. പള്ളിക്കരയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ കെ.എസ്.ടി.പി ഓഫിസ് ഉപരോധിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പട്ടിമറ്റം മില്ലുംപടി റോഡ് ഉദ്ഘാടനം ചെയ്തു പട്ടിമറ്റം: കുന്നത്തുനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ പട്ടിമറ്റം മില്ലുംപടി ഗോകുലം സ്കൂൾ റോഡ് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.50 ലക്ഷം മുടക്കിയാണ് പുനർനിർമ്മിച്ചത്. ചടങ്ങിൽ പി.പി അബൂബക്കർ അധ്യക്ഷതവഹിച്ചു. വാർഡംഗം ശ്യാമള സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ, അംഗം ഷൈജ അനിൽ, വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ, എ.പി. കുഞ്ഞ്മുഹമ്മദ്, ജെസി ഷാജി, കെ.എം. സലീം, വാഹിദ മുഹമ്മദ്, ടി.എ. ഇബ്രാഹീം, അയ്യപ്പൻ മാസ്റ്റർ, വി.വി. ഗോപാലൻ, ടി.എ. പുഷ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.