ഫയർഫോഴ്​സ്​, പൊലീസ്​ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം ^ മന്ത്രി

ഫയർഫോഴ്സ്, പൊലീസ് പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം - മന്ത്രി കളമശ്ശേരി: സാമൂഹിക സ്വസ്ഥതക്ക് ഫയർഫോഴ്സി​െൻറയും, പൊലീസി​െൻറയും പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നിർമാണം പൂർത്തിയായ ഏലൂർ ഫയർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക സ്വസ്ഥത ഇല്ലെങ്കിൽ വികസനം പൂർത്തിയാക്കാനാവില്ല. വികസനത്തിൽ മുൻപന്തിയിലുള്ള എറണാകുളം ജില്ലയെ ഹൈടെക് വിദ്യാഭ്യാസ ജില്ലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഏലൂർ, കളമശ്ശേരി ചെയർപേഴ്സൺമാരായ സി.പി. ഉഷ, ജെസി പീറ്റർ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, ഏലൂർ നഗരസഭ വൈസ് ചെയർമാൻ എം.എ. ജെയിംസ്, എച്ച്.ഐ.എൽ യൂനിറ്റ് മേധാവി എം.എസ്. അനിൽ, കൗൺസിലർമാരായ ചന്ദ്രമതി കുഞ്ഞപ്പൻ, മെറ്റിൽഡ ജയിംസ്, സി.ബി. റഹീമ, അബ്ദുൽ ലത്തീഫ്, എ.ഡി. സുജിൽ, സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എ. സക്കീർ ഹുസൈൻ, സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ.എൻ. ഗോപിനാഥ്, എം.ടി. നിക്സൺ, പി. നാരായൺകുട്ടി, പി.എം. അലി തുടങ്ങിയവർ സംബന്ധിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മികവു തെളിയിച്ച സേനാംഗങ്ങളെ മന്ത്രി ആദരിച്ചു. സൂപ്രണ്ടിങ് എൻജിനീയർ എൻ.എ. റജീന ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവിസ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ സ്വാഗതവും, ഇ.ബി. പ്രസാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.