പ്രതിരോധ കുത്തിവെപ്പ്​ നൂറുശതമാനമാക്കും ^മേയർ

പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കും -മേയർ കൊച്ചി: രോഗ പ്രതിരോധ കുത്തിവെപ്പ് കുറഞ്ഞതാകാം ഡിഫ്തീരിയ പോലുള്ളവ ജില്ലയിൽ പ്രത്യക്ഷപ്പെടാൻ കാരണമെന്ന വിലയിരുത്തലിെനത്തുടർന്ന് നഗരസഭ പരിധിയിൽ കുത്തിവെപ്പ് നിരക്ക് നൂറുശതമാനമാക്കാൻ നടപടി കൈക്കൊള്ളുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. ജില്ലയിൽ മൂന്ന് ഡിഫ്തീരിയ മരണങ്ങളും 35ഒാളം രോഗം സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒൗദ്യോഗിക കണക്കുപ്രകാരം നഗരസഭ പരിധിയിൽ 81 കുട്ടികൾ പൂർണമായും പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ല. ഇവരെ ബോധവത്കരിക്കും. എടുക്കാത്തവർ കൂടുതലുണ്ടോയെന്ന് സർവേ നടത്തും. ജില്ല മെഡിക്കൽ ഒാഫിസ്, ദേശീയ നഗരാരോഗ്യ ദൗത്യം, ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗം എന്നിവർ ഫീൽഡിൽ നേതൃത്വം നൽകും. ജി.എസ്.ടി വർക്ഷോപ് കൊച്ചി: ബേക്കേഴ്സ് അസോസിയേഷൻ ബേക്കറി സംരംഭകർക്ക് ചൊവ്വാഴ്ച എറണാകുളത്ത് ജി.എസ്.ടി വർക്ഷോപ് സംഘടിപ്പിക്കും. മുഹമ്മദ് ആസിഫ്, സി.ടി.ഒ പി.ജെ. ജോണി എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. ഹോട്ടൽ അബാദ് പ്ലാസയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ക്ലാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.