വീൽചെയറിലെ ജീവിതങ്ങൾ പുഞ്ചിരിച്ചു; മനസ്സ്​ നിറഞ്ഞ്​ കാണികളും

മരട്: ജീവിതം വീൽചെയറിൽ തളയ്ക്കപ്പെട്ടവർ ഒത്തുചേർന്നുള്ള ആഘോഷം കണ്ടുനിന്നവർക്കും സന്തോഷമേകി. വിവിധ ജില്ലയിൽ വീൽചെയർ ഉപയോഗിക്കുന്നവർ ഒത്തുചേർന്ന് രൂപവത്കരിച്ച വീൽചെയർ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് അനിൽകുമാറി​െൻറ 25ാം വിവാഹ വാർഷികത്തിനാണ് എല്ലാവരും ലുലുമാളിൽ ബുധനാഴ്ച ഒത്തുകൂടിയത്. അസോസിയേഷൻ രക്ഷാധികാരികളായ എ.എൻ. സജീവൻ, റോയി കോതമംഗലം, കാരുണ്യം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ യൂസഫ്, മുഹമ്മദ് എന്നിവരാണ് ആഘോഷച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ബാഹുബലിയിൽ മലയാളശബ്ദം നൽകിയ കലാകാരനായ അരുൺ പറവൂർ മുഖ്യാതിഥിയായി. ചിത്രം es9 wheel chaire അസോസിയേഷൻ ആഘോഷത്തിനിടെ പ്രസിഡൻറ് അനിൽകുമാർ കേക്ക് മുറിക്കുന്നു വൈദ്യുതികമ്പി വീണ് ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ മട്ടാഞ്ചേരി: അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈദ്യുതികമ്പി ദേഹത്ത് വീണ് ഇരുചക്രവാഹന യാത്രികൻ ഗുരുതരാവസ്ഥയിൽ. ഫോർട്ട്കൊച്ചി ചിരട്ടപ്പാലം ഹുസൈൻ മൻസിലിൽ ഷംസുവാണ് (60) ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച രാവിലെ 11.30ന് ഫോർട്ട്കൊച്ചി ദ്രോണാചാര്യ റോഡിലായിരുന്നു സംഭവം. വൈദ്യുതിലൈനിലെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ പോസ്റ്റിന് മുകളിൽനിന്ന ലൈൻമാ​െൻറ കൈയിൽനിന്ന് കമ്പി വിട്ടുപോയി. ഈ സമയം ഇരുചക്രവാഹനത്തിൽ വരുകയായിരുന്ന ഷംസുവി​െൻറ ദേഹത്ത് കമ്പി പതിക്കുകയായിരുന്നു. ഷംസു വാഹനത്തിൽനിന്ന് തെറിച്ച് തലയടിച്ച് വീണു. തലക്ക് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അറ്റകുറ്റപ്പണി നടക്കുന്നതായ മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല. ശനിയാഴ്ച ഷംസുവി​െൻറ മകളുടെ കല്യാണം നടക്കാനിരിക്കെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.