വാഹന പരിശോധനക്കിടെ 39 ലക്ഷത്തി​െൻറ സ്വർണക്കട്ടി പിടികൂടി

പറവൂർ: ദേശീയപാത 17ൽ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ 39 ലക്ഷത്തി​െൻറ സ്വർണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. ഇരുചക്രവാഹനത്തിൽ സ്വർണക്കട്ടിയുമായി യാത്ര ചെയ്ത മഹാരാഷ്ട്ര പുണെ സ്വദേശി രവീന്ദ്രശങ്കർ മണ്ടലെയാണ് (34) അറസ്റ്റിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ലഹരി വസ്തുക്കൾ പിടികൂടുന്നതിനാണ് ദേശീയപാതയിൽ വരാപ്പുഴ പാലത്തിന് സമീപം ശനിയാഴ്ച വൈകീട്ട് എക്സെസ് സംഘം പരിശോധന നടത്തിയത്. പാൻറ്സി​െൻറ പോക്കറ്റിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വർണക്കട്ടികൾ. 275 ഗ്രാം വരുന്ന നാലെണ്ണവും 150 ഗ്രാമി​െൻറ പത്തുരൂപ നാണയത്തി​െൻറ മാതൃകയിലുള്ള സ്വർണക്കട്ടികളുമാണ് പിടിച്ചെടുത്തത്. പറവൂരിൽനിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് രേഖകളില്ലാത്ത സ്വർണക്കട്ടികളുമായി ഇയാൾ കുടുങ്ങിയത്. വൈപ്പിൻ, പറവൂർ, ചെറായി, എറണാകുളം എന്നിവടങ്ങളിൽ ഷോറൂമുള്ള ജ്വല്ലറിയിലേക്കാണ് സ്വർണക്കട്ടികൾ കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലിൽനിന്ന് വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടർ വി.ആർ. സ്വരൂപ്, പ്രിവൻറിവ് ഓഫിസർ വിജുനാഥ്‌, സി.ഇ.ഒമാരായ മാനുവൽ, ബിനു മാനുവൽ, വനിത സി.ഇ.ഒ സൗമ്യ, ഡ്രൈവർ സഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തൊണ്ടിമുതൽ ഉൾെപ്പടെ ടാക്സസ് ഇൻറലിജൻസ് ബ്യൂറോക്ക് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പടം-2- പിടിച്ചെടുത്ത സ്വർണക്കട്ടികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.