കോൺഗ്രസ്​ മതനിരപേക്ഷതയുടെ ഹോൾസെയിലർ ആകണ്ട ^കാനം രാജേന്ദ്രൻ

കോൺഗ്രസ് മതനിരപേക്ഷതയുടെ ഹോൾസെയിലർ ആകണ്ട -കാനം രാജേന്ദ്രൻ കാഞ്ഞങ്ങാട്: ബി.ജെ.പിക്കെതിരെ മതനിരപേക്ഷ കക്ഷികൾ യോജിപ്പിലെത്തേണ്ടതുണ്ടെന്നും എന്നാൽ, കോൺഗ്രസ് മതനിരപേക്ഷതയുടെ ഹോൾസെയിലർ ആകേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. റസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വേളകളിൽ അതത് സ്ഥലത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് നീക്കുപോക്കുകളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാർക്ക് പട്ടയം നൽകി സംരക്ഷിക്കുകയും എന്നാൽ, കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുകയും ചെയ്യും. സി.പി.ഐക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിന് ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. കേരള കോൺഗ്രസ് ബിയും എൻ.സി.പിയും ലയിക്കാൻ പോകുന്നത് സംബന്ധിച്ച് പത്രങ്ങളിൽ വന്ന അറിവ് മാത്രമേ ഉള്ളൂവെന്നും അതുവെച്ച് ഒരു പ്രതികരണത്തിനില്ലെന്നും കാനം പറഞ്ഞു. സി.പി.ഐയിലേക്ക് ന്യൂനപക്ഷങ്ങളുടെ കടന്നുവരവ് വർധിച്ചിട്ടുണ്ട്. ഈ സമ്മേളന കാലമാകുമ്പോഴേക്കും മലപ്പുറത്ത് മാത്രം പാർട്ടി അംഗസംഖ്യ 2000ത്തിൽനിന്ന് 5000മായി വർധിച്ചിട്ടുണ്ടെന്ന് കാനം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.