മീഡിയവൺ 'ചിത്രവസന്തം' സംഗീതസാന്ദ്രമായി

മൂവാറ്റുപുഴ: മലയാളിയുടെ വാനമ്പാടി കെ.എസ്. ചിത്രയുടെ സ്വരമാധുരിയിൽ നിറഞ്ഞ് മീഡിയവൺ ചാനലൊരുക്കിയ 'ചിത്രവസന്തം' സംഗീതസാന്ദ്രമായി. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നർമത്തി​െൻറ സൂക്ഷ്മസൗന്ദര്യം പകർന്നുനൽകി ദേശീയ ചലച്ചിത്ര അവാർഡുജേത്രി സുരഭിയും അരങ്ങുനിറഞ്ഞു. ചിരിയും ചിന്തയും പകർന്ന് ഒപ്പം പ്രശാന്തും കൂടിയതോടെ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ മനം നിറഞ്ഞു. വയലിനിൽ നാദവിസ്മയം തീർത്ത് രൂപരേവതിയും സദസ്സി​െൻറ കൈയടി നേടി. അനിത ശൈഖ്, നിഷാദ്, രമേശ്ബാബു എന്നിവരും സംഗീതവിരുന്നിൽ അണിനിരന്നു. മൂന്നുമണിക്കൂർ നീണ്ട സംഗീത വിസ്മയം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, മീഡിയവൺ െഡപ്യൂട്ടി സി.ഇ.ഒ, എം. സാജിദ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ സ്പോൺസർമാർക്കുള്ള മീഡിയവണി​െൻറ പുരസ്കാര വിതരണവും നടന്നു. ജ്യോതി വെള്ളാലൂരായിരുന്നു ഷോ ഡയറക്ടർ. സീമാസ് ഗ്രൂപ് എം.ഡി അബ്ദുൽ ജലാലിന് ഗായിക ചിത്രയും കണ്ടംകുളത്തി വൈദ്യശാല എം.ഡി ഫ്രാൻസീസ് കണ്ടംകുളത്തിലിന് എൽദോ എബ്രഹാം എം.എൽ.എയും മഹീന്ദ്ര ഡി.ജി.എം.ഇ എസ്. സുരേഷ് കുമാറിന് സുരഭിയും പുരസ്കാരം നൽകി. 'മാധ്യമം' ദിനപത്രത്തിനുള്ള പുരസ്കാരം മൂവാറ്റുപുഴ ലേഖകൻ കെ.പി. റസാഖ് മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരനിൽനിന്ന് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.