അശരണർക്ക്​ മുകേഷ്​ ജയിനി​െൻറ 'സ്​നേഹ പുതപ്പ്​'

മട്ടാഞ്ചേരി: തെരുവിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർക്ക് മഞ്ഞുകാലത്തെ തണുപ്പിൽനിന്ന് ആശ്വാസം പകരാൻ കമ്പിളിപ്പുതപ്പുകളുമായി മുകേഷ് ജയിൻ. പക്ഷിമൃഗാദികളുടെ തോഴനും കാരുണ്യ പ്രവർത്തകനുമായ മുകേഷ് ജയിനും സഹപ്രവർത്തകരും കഴിഞ്ഞദിവസം അർധരാത്രിയാണ് 'സ്നേഹ പുതപ്പു'മായി ഇറങ്ങിയത്. ചെറളായി, കരുവേലിപ്പടി, കഴുത്തുമുട്ട്, തോപ്പുംപടി, എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാരെ കണ്ടെത്തി ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കമ്പിളിപ്പുതപ്പ് സമ്മാനിച്ചു. ഗാഢനിദ്രയിലായിരുന്നവരെ ഉറക്കത്തിന് ഭംഗം വരാതെ കമ്പിളി പുതപ്പിച്ചു. പലരും ഇരുന്നും കിടന്നുമെല്ലാം കൈകൂപ്പി നന്ദി അറിയിച്ചു. ജയിൻ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ നടന്ന കമ്പിളിപ്പുതപ്പ് വിതരണം ടി.ഡി ഹൈസ്കൂളിന് സമീപം ഉറങ്ങിയയാൾക്ക് നൽകി മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജോജി മാത്യു ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുകേഷ് ജയിനിന് പുറമെ ഫൗണ്ടേഷൻ പ്രവർത്തകരായ എം.എം. സലീം, പങ്കജ് ആഷർ, ദീപക് പൂജാര, നയൻ ദേശായി, വേണുഗോപാൽ ജി. പൈ, കോൺറാഡ് ലൂപ്പസ്, പി.എ. അബ്ദുൽ റഷീദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. എക്സലൻറ് മീറ്റ് നെട്ടൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുമ്പളം ഏരിയയുടെ നേതൃത്വത്തിൽ എക്സലൻറ് മീറ്റ് സംഘടിപ്പിച്ചു. മെക്ക ജില്ല വൈസ് പ്രസിഡൻറ് ജമാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുമ്പളം ഏരിയ പ്രസിഡൻറ് വി.കെ. നസീർ അധ്യക്ഷത വഹിച്ചു. ലെസിൻ അക്ബർ, അറഫ എടവനക്കാട്, മുജീബ് എടവനക്കാട് എന്നിവർ ക്ലാസ് നയിച്ചു. പോപുലർ ഫ്രണ്ട് കൊച്ചി ഡിവിഷൻ പ്രസിഡൻറ് മനാഫ്, എസ്.ഡി.പി.െഎ നെട്ടൂർ ബ്രാഞ്ച് പ്രസിഡൻറ് നഹാസ് ആബിദീൻ എന്നിവർ സംസാരിച്ചു. അധ്യാപകർക്ക് അടിയന്തര ശുശ്രൂഷയില്‍ പരിശീലനം കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ബയോളജി പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ അധ്യാപകര്‍ക്കായി വി.പി.എസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ അപകട- അടിയന്തര ചികിത്സയില്‍ പ്രത്യേക കോഴ്‌സ്‌ സംഘടിപ്പിച്ചു. റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ വെസ്റ്റ്‌, കൊച്ചി സിറ്റി പൊലീസ്‌ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനത്തില്‍ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നായി 50-ഓളം അധ്യാപകര്‍ പങ്കെടുത്തു. ആശുപത്രി സി.ഇ.ഒ എസ്‌.കെ. അബ്ദുല്ല സംസാരിച്ചു. റോട്ടറി കൊച്ചിന്‍ വെസ്‌റ്റ്‌ പ്രസിഡൻറ് അജിത്‌ ഗോപിനാഥ്‌ മോഡറേറ്ററായിരുന്നു. ഡോ. ലാസര്‍ ചാണ്ടി, ഡോ. അരുണ്‍ ഉമ്മന്‍, േഡാ. അന്‍സാര്‍, ഡോ. നിത ജോര്‍ജ്‌, ഡോ. മുഹമ്മദ്‌, സിസ്‌റ്റര്‍ ലൈല, മജീഷ്‌, അഖില്‍, ജയകുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.