ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം ^സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന

ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം -സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന ആലപ്പുഴ: തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന സ്‌കൂള്‍ പാചകത്തൊഴിലാളി സംയുക്ത സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി, പെന്‍ഷന്‍, അപകട ഇന്‍ഷുറന്‍സ്, മാസശമ്പളം എന്നിവ നടപ്പാക്കണം. 85 വയസ്സുള്ളവര്‍ വരെ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. 90 ദിവസം ജോലി ചെയ്താല്‍ സ്ഥിരപ്പെടുത്തുന്ന സംവിധാനമുള്ള സംസ്ഥാനത്ത് ഒരുആനുകൂല്യവും നല്‍കാതെയാണ് പാചകത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി കെ. കൃഷ്ണകുമാര്‍, കോഓഡിനേറ്റര്‍ സി.ടി. രാധ, മോളി ഗീവർഗീസ്, ഓമനയമ്മ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.