മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം

മൂവാറ്റുപുഴ: വേനൽ ആരംഭിച്ചതോടെ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആവോലി, ആരക്കുഴ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലാണ് പ്രശ്നം രൂക്ഷം. മേഖലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്രയിലെ മിക്ക വാർഡുകളിലും കുടിവെള്ളമില്ല. പായിപ്ര പഞ്ചായത്തിൽ പത്തോളം കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. എന്നാൽ, ആവശ്യത്തിന് കുടിവെള്ളമെത്തിക്കാൻ പദ്ധതികൾക്ക് കഴിയുന്നില്ല. പായിപ്ര, മാനാറി, തൃക്കളത്തൂർ, പള്ളിച്ചിറങ്ങര, മുല്ലശ്ശേരിപ്പടി, പാപ്പാള, കറുകപ്പിള്ളി, താണിച്ചുവട് പ്രദേശങ്ങളിലും ജലക്ഷാമമുണ്ട്. നഗരസഭ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് കാരണം പൈപ്പുകൾ അടിക്കടി പൊട്ടുന്നതാണ്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് പൈപ്പ് മാറ്റാൻ പദ്ധതി തയാറാക്കിയിരുെന്നങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. 12 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്. നഗരത്തിൽ വ്യാപകമായി പൈപ്പ് പൊട്ടുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താതായത് നിരവധി കുടുംബങ്ങളെയാണ് വലക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.